CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 33 Seconds Ago
Breaking Now

2021ല്‍ പ്രാബല്യത്തില്‍ വരുന്നത് പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍; ലംഘിച്ചാല്‍ പിഴ 1000 പൗണ്ട് വരെ; ഡ്രൈവിംഗിനിടെ ഫോണ്‍ കൈയിലെടുത്ത് പിടിച്ചാല്‍ ന്യായീകരണങ്ങള്‍ വിലപോകില്ല!

നിയമം പാലിക്കാത്ത പക്ഷം ഇന്‍ഷുറന്‍സ് കവര്‍ വരെ റദ്ദാക്കാനുള്ള നീക്കങ്ങളും ഈ മാറ്റങ്ങള്‍ മുന്നോട്ട് വെയ്ക്കും

2021-ല്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. ഈ മാറ്റങ്ങള്‍ ലക്ഷക്കണക്കിന് മോട്ടോറിസ്റ്റുകളെ ബാധിക്കുമെന്ന് മാത്രമല്ല വമ്പിച്ച ഫൈനും, പെനാല്‍റ്റി പോയിന്റുകളുമാണ് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്. 

നിയമം പാലിക്കാത്ത പക്ഷം ഇന്‍ഷുറന്‍സ് കവര്‍ വരെ റദ്ദാക്കാനുള്ള നീക്കങ്ങളും ഈ മാറ്റങ്ങള്‍ മുന്നോട്ട് വെയ്ക്കും. ഫോണ്‍ വിലക്ക് മുതല്‍ പാര്‍ക്കിംഗ് നിരോധനം വരെയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 

മൊബൈല്‍ ഫോണ്‍ വിലക്ക്: ഡ്രൈവിംഗിനിടെ മൊബൈല്‍ കൈയിലെടുത്താല്‍ 200 പൗണ്ട് പിഴയും, ലൈസന്‍സില്‍ ആറ് പെനാല്‍റ്റി പോയിന്റുകളുമാണ് വിധിക്കുക. ഡ്രൈവിംഗിനിടെ ഫോട്ടോയും, വീഡിയോയും എടുത്തതാണെന്ന ന്യായീകരണം പറയാന്‍ ഇനി സാധിക്കില്ല. 

നടപ്പാതയില്‍ പാര്‍ക്കിംഗ് നിരോധനം: നടപ്പാതയില്‍ പാര്‍ക്കിംഗ് നിരോധിച്ച ലണ്ടന്റെ പാത യുകെ മുഴുവന്‍ പിന്തുടരും, നിയമം ലംഘിച്ചാല്‍ 70 പൗണ്ട് ഫൈനും കിട്ടും.

എംഒടി ദീര്‍ഘിപ്പിക്കല്‍ അവസാനിപ്പിക്കുന്നു: ലോക്ക്ഡൗണ്‍ പരിഗണിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 മുതല്‍ ജൂലൈ 31 വരെ എംഒടി ദീര്‍ഘിപ്പിച്ചിരുന്നു. ഈ സമയപരിധി ജനുവരി 31ന് അവസാനിച്ചു. ഇതോടെ നിയമപരമായ എംഒടി സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ ഈടാക്കും. 

ഇതിനെല്ലാം പുറമെയാണ് വേഗത സംബന്ധിച്ച് ഡ്രൈവര്‍മാരെ അറിയിക്കാനുള്ള നിര്‍ബന്ധിത സ്പീഡ് അസിസ്റ്റന്റ് ടൂളുകള്‍ സ്ഥാപിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.