CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 28 Seconds Ago
Breaking Now

ചൈനയുടെ ഹാക്കിംഗ് അക്രമത്തില്‍ ജാഗ്രതാ മുന്നറിയിപ്പ്; ബിസിനസ്സുകള്‍ മൈക്രോസോഫ്റ്റ് ഇമെയില്‍ സെര്‍വ്വറുകള്‍ എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ജിസിഎച്ച്ക്യു

മൈക്രോസോഫ്റ്റ് എക്‌സ്‌ചേഞ്ച് സെര്‍വ്വറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്താല്‍ അക്രമത്തെ ചെറുക്കാമെന്ന് വിദഗ്ധര്‍

ചൈന നയിക്കുന്ന ചാരപ്രവര്‍ത്തന നടപടികളുടെ ഭാഗമായി ബിസിനസ്സുകളെ ലക്ഷ്യമിട്ട് ഹാക്കിംഗ് അക്രമണം നടക്കുന്നതായി യുകെയുടെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മുന്നറിയിപ്പ്. ഇതില്‍ നിന്നും രക്ഷനേടാന്‍ മൈക്രോസോഫ്റ്റ് ഇമെയില്‍ സെര്‍വ്വറുകള്‍ അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാനാണ് മുന്നറിയിപ്പ്. 

ഓണ്‍-പ്രിമിസ് ഇമെയില്‍ സെര്‍വ്വറുകള്‍ക്ക് നേരെയാണ് സംഘടിതമായി ആഗോള തലത്തില്‍ ഹാക്കിംഗ് അക്രമം നടക്കുന്നതെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കി. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാക്കിംഗ് സംഘമാണ് ഇതിന് പിന്നില്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങള്‍ ഹാക്കിംഗിന് ഇരയായെന്നാണ് കരുതുന്നത്. 

മൈക്രോസോഫ്റ്റ് എക്‌സ്‌ചേഞ്ച് സെര്‍വ്വറുകളില്‍ കുറവുകളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്ത് പരിഹരിക്കാനാണ് എന്‍സിഎസ്‌സി ആവശ്യപ്പെടുന്നത്. ഹാക്കര്‍മാര്‍ ഇരകളുടെ നെറ്റ്‌വര്‍ക്കുകളിലും കടന്നുകയറിയേക്കാമെന്നാണ് മുന്നറിയിപ്പ്. യുകെയുടെ പബ്ലിക് സെക്ടര്‍ മേഖലയെ അക്രമം ബാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. 

മൈക്രോസോഫ്റ്റ് എക്‌സ്‌ചേഞ്ച് സെര്‍വ്വറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്താല്‍ അക്രമത്തെ ചെറുക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പകര്‍ച്ചവ്യാധി ഗവേഷകര്‍, നിയമസ്ഥാപനങ്ങള്‍, ഹയര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങള്‍, ഡിഫന്‍സ് കോണ്‍ട്രാക്ടര്‍, പോളിസി തിങ്ക് ടാങ്ക്, എന്‍ജിഒകള്‍ എന്നിവരെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.