CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 21 Minutes 17 Seconds Ago
Breaking Now

ദുബായ് അപ്പാര്‍ട്ട്‌മെന്റില്‍ നഗ്നരായി പ്രത്യക്ഷപ്പെട്ടതിന് അറസ്റ്റിലായ 40 സ്ത്രീകളും മോഡലുകള്‍; തൊട്ടടുത്ത ബാല്‍ക്കണിയില്‍ നിന്നും സ്ത്രീകളുടെ നഗ്നത പകര്‍ത്തി വീഡിയോ പങ്കുവെച്ച സംഘാടകനും അറസ്റ്റില്‍; യുവതികളെ കാത്തിരിക്കുന്നത് ആറ് മാസം ജയിലും 1000 പൗണ്ട് പിഴയും

ദുബായ് മറീന മേഖലയില്‍ വെച്ചാണ് നഗ്നതാ പ്രദര്‍ശനം ഉണ്ടായത്

ദുബായിലെ അപ്പാര്‍ട്ട്‌മെന്റില്‍ നഗ്നരായി പ്രത്യക്ഷപ്പെട്ടതിന് അറസ്റ്റിലായ യുവതികള്‍ പ്രധാനമായും ഉക്രെയിനില്‍ നിന്നുമെത്തിയ മോഡലുകളെന്ന് റിപ്പോര്‍ട്ട്. റഷ്യക്ക് പുറമെ ബെലാറസ്, മൊള്‍ഡോവ എന്നിവിടങ്ങളില്‍ നിന്നും എത്തിയ മോഡലുകളാണ് അറസ്റ്റിലായിട്ടുള്ളതെന്ന് വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. 

യുഇഎയിലെ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നഗ്നരായി പ്രത്യക്ഷപ്പെട്ട യുവതികളുടെ ഫോട്ടോഷൂട്ട് സംഘടിപ്പിച്ച റഷ്യക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 33-കാരനായ അലക്‌സി കോണ്ടാവാണ് അറസ്റ്റിലായതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്ത്രീകളെ നഗ്നരായി കണ്ട താന്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 

എന്നാല്‍ ഇതിന് ശേഷം വീഡിയോ ഓണ്‍ലൈനില്‍ പങ്കുവെച്ചതാണ് ഏറ്റവും വലിയ പ്രശ്‌നമായത്. യുഎഇ നിയമങ്ങള്‍ പ്രകാരം ഗുരുതര കുറ്റമാണിത്. ദുബായ് ജയിലില്‍ നിന്നും മോചിപ്പിക്കാനായി ഇയാള്‍ അഭിഭാഷകരുടെ സഹായം തേടിയിട്ടുണ്ട്. 40 മോഡലുകളെ ഉള്‍പ്പെടുത്തി നടത്തിയ നഗ്ന ഷൂട്ടാണ് ദുബായില്‍ വിവാദമായി മാറിയിരിക്കുന്നത്. 

സ്ത്രീകളുടെ പിന്‍ഭാഗം കാണിച്ചുള്ള ദൃശ്യങ്ങളുടെ പേരില്‍ ആറ് മാസത്തെ ജയില്‍ശിക്ഷയ്ക്കും, ആയിരം പൗണ്ട് വരെ പിഴ ഈടാക്കാനും സാധ്യതയുണ്ട്. ദുബായ് മറീന മേഖലയില്‍ വെച്ചാണ് നഗ്നതാ പ്രദര്‍ശനം ഉണ്ടായത്. തൊട്ടടുത്തുള്ള വലിയ കെട്ടിടങ്ങളിലെ താമസക്കാര്‍ ഇത് കാണുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.