CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 19 Seconds Ago
Breaking Now

വിവേകിന്റെ അവസാന ജന്മദിനാഘോഷം ; ഇന്ത്യന്‍ 2ലെ സെറ്റിലെ ആഘോഷ വീഡിയോ ആരാധകരെ കണ്ണീരിലാഴ്ത്തുന്നു

അന്തരിച്ച തമിഴ് നടന്‍ വിവേകിന്റെ ഓര്‍മ്മയിലാണ് സിനിമാലോകവും ആരാധകരും. വിവേകിനൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെച്ച് നിരവധി പേര്‍ വന്നിരുന്നു. വിവേകിന്റെ സിനിമകളിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പങ്കുവെയ്ക്കുന്നത്.

ഇതിനിടയില്‍ അദ്ദേഹത്തിന്റെ അവസാന ജന്മദിനാഘോഷത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കമല്‍ഹാസന്‍ – ശങ്കര്‍ ടീമിന്റെ

ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുമുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വിവേകിന്റെ ചിത്രമുള്ള കേക്കും എല്ലാവരും അദ്ദേഹത്തിന് കൈയ്യടികളോടെ ജന്മദിനാശാംസകള്‍ നേരുന്നതും വീഡിയോയില്‍ കാണാം. വിവേക് വിട്ടുപോയത് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിരവധി പേര്‍ ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.