CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 55 Minutes 17 Seconds Ago
Breaking Now

ബ്രിട്ടനില്‍ തുടര്‍ച്ചയായ 6 മാസക്കാലമായി ഇന്ധന വില 'മുന്നോട്ട്'; ആശ്വാസം അരികില്‍ പോലുമില്ല; മുന്നറിയിപ്പുമായി ആര്‍എസി

എണ്ണ വില ഈ വിധം മുന്നോട്ട് പോയാല്‍ പമ്പുകളില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ദുഃഖകരമായ വാര്‍ത്തയാണ് മുന്നോട്ട് കാത്തിരിക്കുന്നതെന്ന് ആര്‍എസി

ആറ് മാസക്കാലം തുടര്‍ച്ചയായി ബ്രിട്ടനില്‍ ഇന്ധനവില മുന്നോട്ട്. എണ്ണവില വര്‍ദ്ധന കുതിക്കുന്നതിനാല്‍ ഇതിനൊരു ആശ്വാസം സമീപഭാവിയില്‍ പ്രതീക്ഷിക്കേണ്ടെന്നാണ് ആര്‍എസി നല്‍കുന്ന മുന്നറിയിപ്പ്. 

പെട്രോളിന് ശരാശരി പമ്പ് വില ലിറ്ററിന് 127.19 പെന്‍സും, ഡീസലിന് 129.73 പെന്‍സുമാണ് ഏപ്രില്‍ മാസത്തെ വില. 2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരു ടാങ്ക് ഇന്ധനത്തിന് ദേശീയ ശരാശരിക്ക് മുകളില്‍ 10 പൗണ്ട് ചാര്‍ജ്ജ് ചെയ്ത് ചില മോട്ടോര്‍വേ സര്‍വ്വീസ് സ്റ്റേഷനുകള്‍ ഡ്രൈവര്‍മാരെ പിഴിയുന്നുണ്ട്. 

ഡീസല്‍ മോട്ടോറിസ്റ്റുകളാണ് ഇതിന് ഏറ്റവും കൂടുതല്‍ ഇരകളാകുന്നതെന്നാണ് ആരോപണം. ഹോള്‍സെയില്‍ വില തുല്യമായിട്ടും പെട്രോളിനേക്കാള്‍ 2.5 പെന്‍സ് അധികമാണ് ഡീസലിന്റെ ശരാശരി വില. ഡിസംബര്‍ മുതല്‍ ഇന്ധനവില പെട്രോളിന് ലിറ്റര്‍ 114.5 പെന്‍സും, ഡീസലിന് 118 പെന്‍സില്‍ നിന്നും കുതിക്കുകയായിരുന്നു. 

ഒരു ശരാശരി ഫാമിലി കാറില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോളിന് 7 പൗണ്ടും, ഡീസലിന് 6.50 പൗണ്ടും അധികമായി വേണ്ടിവരുന്നുണ്ട്. ആഗോള വിലയില്‍ ഡിസംബര്‍ മുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതാണ് ഇതിന് ആക്കം കൂട്ടുന്നത്. ബാരലിന് 40 ഡോളറോളമാണ് വര്‍ദ്ധന. 

എണ്ണ വില ഈ വിധം മുന്നോട്ട് പോയാല്‍ പമ്പുകളില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ദുഃഖകരമായ വാര്‍ത്തയാണ് മുന്നോട്ട് കാത്തിരിക്കുന്നതെന്ന് ആര്‍എസി വക്താവ് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.