CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 22 Minutes 44 Seconds Ago
Breaking Now

ഇന്ത്യയില്‍ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള വൈറസ് ; ജനിതകമാറ്റം സംഭവിച്ച് കൂടുതല്‍ തീവ്രമായ വകഭേദങ്ങളുണ്ടായാല്‍ ഇപ്പോഴത്തെ വാക്‌സിനുകള്‍ക്ക് പ്രതിരോധിക്കാനാകില്ലെന്ന് മുന്നറിയിപ്പ്

കോവിഡിനെതിരായ പ്രതിരോധത്തില്‍ ഇന്ത്യ അലംഭാവം കാണിച്ചു.

കോവിഡ് അതിതീവ്രമായി പടരുന്ന രാജ്യത്ത് വാക്‌സിനേഷന്‍ കാരണം രോഗത്തെ കീഴ്‌പ്പെടുത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥന്‍. ഇന്ത്യയില്‍ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും അവര്‍ പറഞ്ഞു.

ജനിതകമാറ്റംവന്ന ഈ വൈറസിന്റെ വ്യാപനം വേഗത്തിലാക്കിയ പലഘടകങ്ങളുണ്ട്. കോവിഡിനെതിരായ പ്രതിരോധത്തില്‍ ഇന്ത്യ അലംഭാവം കാണിച്ചു. ആളുകള്‍ അടുത്തിടപെടാന്‍ ഇടയാകുന്ന വലിയ കൂട്ടായ്മകള്‍ നടന്നു. കോവിഡ്കാലം കഴിഞ്ഞെന്നുകരുതി പലരം മാസ്‌കിടുന്നതും മറ്റ് സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതും കുറച്ചു. അപ്പോള്‍ വൈറസ് നിശ്ശബ്ദമായി പടരുകയായിരുന്നുവെന്നും അന്നൊന്നും രാജ്യം ജാഗ്രത കാണിച്ചില്ലെന്നും സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. ഒക്ടോബറിലാണ് ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയത്. വാക്‌സിനെടുത്തതു വഴിയോ ഒരിക്കല്‍ കോവിഡ് ബാധയുണ്ടായതുവഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാന്‍ ജനിതകമാറ്റം ഈ വകഭേദത്തെ സഹായിച്ചിട്ടുണ്ടാകുമെന്നും സൗമ്യ പറഞ്ഞു.

സാവധാനം കൂടിവരുന്ന പകര്‍ച്ചവ്യാധിയാണിത്. കുത്തനെ കൂടുംവരെ ഈ പ്രാരംഭസൂചനകള്‍ ശ്രദ്ധിച്ചില്ല. ഈ സമയത്ത് അതിനെ നിയന്ത്രിക്കുക വളരെ കഠിനമാണ്. വാക്‌സിനേഷന്‍കൊണ്ടുമാത്രം ഇപ്പോഴത്തെ സ്ഥിതിയെ നിയന്ത്രിക്കാനാവില്ല. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് രണ്ടുശതമാനം പേര്‍ക്കുമാത്രമേ വാക്‌സിന്‍ നല്‍കിയിട്ടുള്ളൂ. രാജ്യത്തെ 7080 ശതമാനംപേരെയും വാക്‌സിനേറ്റ് ചെയ്യാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കും. അത് മനസ്സില്‍വെച്ചുകൊണ്ട് മാസ്‌ക് ധരിക്കലും ആളകലം പാലിക്കലുമുള്‍പ്പെടെ പരീക്ഷിച്ചുവിജയിച്ച നടപടിക്രമങ്ങളെ ആശ്രയിച്ച് രോഗവ്യാപനം കുറയ്ക്കുകയാണുവേണ്ടത്.

വൈറസ് ഇനിയും പടര്‍ന്ന് വീണ്ടും ജനിതകമാറ്റം സംഭവിച്ച് കൂടുതല്‍ തീവ്രമായ വകഭേദങ്ങളുണ്ടായാല്‍ ഇപ്പോഴത്തെ വാക്‌സിനുകള്‍ക്ക് അവയെ പ്രതിരോധിക്കാനാവില്ലെന്ന സ്ഥിതിയും ഉണ്ടായേക്കാമെന്നും സൗമ്യ മുന്നറിയിപ്പുനല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.