CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 10 Minutes 26 Seconds Ago
Breaking Now

അമിത് ഷായെ അറസ്റ്റ് ചെയ്ത പി. കന്ദസ്വാമിയെ ഡി.ജി.പിയാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍

എസ്എന്‍സിലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനെതിരെയും കന്ദസ്വാമി അന്വേഷണം നടത്തിയിട്ടുണ്ട്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐ.പി.എസിനെ പുതിയ തമിഴ്‌നാട് ഡി.ജി.പിയായി നിയമിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വിജിലന്‍സ്ആന്റി കറപ്ഷന്‍ തലപ്പത്താണു ഡി.എം.കെ സര്‍ക്കാര്‍ കന്ദസ്വാമിയെ നിയമിച്ചിരിക്കുന്നത്.അധികാരത്തില്‍ എത്തിയാല്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിലെ അഴിമതിക്കാരായ മന്ത്രിമാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍  ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ഡിഎംകെ മുഖ്യമന്ത്രി ആയിരുന്ന എടപ്പാടി കെ പളനിസ്വാമിക്കും നിരവധി മന്ത്രിമാര്‍ക്കും എതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച്  ഗവര്‍ണര്‍ ബന്‍വര്‍ലിലാല്‍ പുരോഹിത്തിനും വിജിലന്‍സ് വകുപ്പിനും പരാതികള്‍ സമര്‍പ്പിച്ചിരുന്നു.

തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കന്ദസ്വാമി സിബിഐയില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്നപ്പോള്‍ അദ്ദേഹവും ഡെപ്യൂട്ടി ഡിഐജി അമിതാഭ് താക്കൂറും (ഒഡീഷ കേഡര്‍) അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഒടുവില്‍ അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

2007 ല്‍ ഗോവയില്‍ വച്ച് ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസും കന്ദസ്വാമിയും അമിതാഭ് താക്കൂറും ചേര്‍ന്നാണ് തെളിയിച്ചത്. കൂടാതെ, എസ്എന്‍സിലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനെതിരെയും കന്ദസ്വാമി അന്വേഷണം നടത്തിയിട്ടുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.