CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 9 Minutes 58 Seconds Ago
Breaking Now

ഒറിജിനല്‍ 'മരണത്തിന്' മുന്‍പ് ഒരു റീഹേഴ്‌സല്‍? ശവപ്പെട്ടിയില്‍ മണിക്കൂറുകള്‍ കിടന്ന് സ്ത്രീ, പ്രിയപ്പെട്ടവര്‍ ചുറ്റും നിന്ന് കൂട്ടക്കരച്ചില്‍; കൊവിഡ് മഹാമാരിയൊക്കേയല്ലേ, കണ്ടിട്ട് പോകാമെന്ന് 59-കാരി!

ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുത്ത വെളുത്ത ശവപ്പെട്ടിയിലാണ് വെളുത്ത വസ്ത്രം ധരിച്ച് അലോന്‍സോ കിടന്നത്

മരണശേഷം പ്രിയപ്പെട്ടവരും, ബന്ധുക്കളുമൊക്കെ എത്ര കണ്ട് നിലവിളിച്ചാലും മരിച്ചവര്‍ ഇതൊക്കെ അറിയാന്‍ പോകുന്നുണ്ടോ? സംശയം തന്നെ. കൊവിഡ് മഹാമാരി ആഞ്ഞടിക്കുന്ന ഇക്കാലത്ത് മരണം എപ്പോള്‍, ആരെ കവരുമെന്ന് യാതൊരു പിടിയുമില്ല. ഈ അവസരത്തിലാണ് ഡൊമിനിക്കന്‍ റിപബ്ലിക്കില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്. സ്വന്തം മരണത്തിന്റെ റിഹേഴ്‌സല്‍ നടത്തിയ ഇവര്‍ ശവപ്പെട്ടിയില്‍ മണിക്കൂറുകളോളം കിടക്കുയും ചെയ്തു!

സാന്റിയാഗോ നഗരത്തിലെ വീട്ടിലാണ് 59-കാരി മെയ്‌റാ അലോണ്‍സോ 'ചാവ്' റിഹേഴ്‌സല്‍ നടത്തിയത്. അലോന്‍സോയ്ക്ക് വിടപറയാന്‍ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും വീട്ടിലെത്തി. ചിലര്‍ വ്യാജ കരച്ചില്‍ അഭിനയിച്ച് ചടങ്ങ് കൊഴുപ്പിച്ചപ്പോള്‍ മറ്റ് ചിലര്‍ സവിശേഷമായ ചടങ്ങില്‍ സെല്‍ഫിയെടുത്ത് രസിച്ചു!

ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുത്ത വെളുത്ത ശവപ്പെട്ടിയിലാണ് വെളുത്ത വസ്ത്രം ധരിച്ച് അലോന്‍സോ കിടന്നത്. പൂക്കള്‍ കൊണ്ട് കിരീടവും, മൂക്കില്‍ പഞ്ഞിയും വെച്ച് 'ശവത്തെ' പോലെ ഇവര്‍ കിടന്നു. 710 പൗണ്ട് ചെലവിട്ടാണ് സ്ത്രീ ഈ പാര്‍ട്ടി സംഘടിപ്പിച്ചത്. ചടങ്ങിനെത്തിയ അതിഥികള്‍ക്ക് റിഫ്രഷ്‌മെന്റും നല്‍കി. 

ഒരു സ്വപ്‌നമാണ് സഫലമായതെന്ന് അലോന്‍സോ പ്രതികരിച്ചു. ചടങ്ങ് സംഘടിപ്പിക്കാന്‍ സഹായിച്ച സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനും, അയല്‍ക്കാര്‍ക്കും അവര്‍ നന്ദി പറഞ്ഞു. 'ഞാന്‍ നാളെ മരിച്ചാലും, ആരും ഒന്നും ചെയ്യേണ്ടതില്ല, ജീവിതകാലത്ത് തന്നെ അത് ഞാന്‍ സാധ്യമാക്കി', സംസ്‌കാര ചടങ്ങുകളെ കുറിച്ച് അവര്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.