CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 45 Minutes 11 Seconds Ago
Breaking Now

വാക്‌സീന്‍ ഡോസുകള്‍ സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന ഇളവുമായി അമേരിക്ക

സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകള്‍ നല്‍കി.

വാക്‌സീന്‍ ഡോസുകള്‍ പൂര്‍ണമായും കുത്തിവെച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന ഇളവുമായി അമേരിക്ക. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്റെ നിര്‍ദേശമാണ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ പൗരന്മാരെ അറിയിച്ചത്.

സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകള്‍ നല്‍കി. ഇതുവഴി കൂടുതല്‍ പേര്‍ വാക്‌സീനെടുക്കാന്‍ സന്നദ്ധരാവുമെന്നും യു.എസ് കണക്കുകൂട്ടുന്നു. കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണിതെന്നും ജോ ബൈഡന്‍ പറഞ്ഞു.

ൃചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് പ്രഖ്യാപനം. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ മാസ്‌ക് ധരിക്കുന്നത് തുടരണം. ഫിനിഷ് ലൈന്‍ തൊടുന്നത് വരെ നമ്മള്‍ സ്വയം സംരക്ഷിക്കുന്നത് തുടരണം. ഇതുപോലെ വലിയൊരു പ്രഖ്യാപനം നടത്താനായതിന് ശേഷം വീണ്ടും താഴേക്ക് വീണു പോകാന്‍ നമുക്കാവില്ലെന്നും ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.