CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 47 Seconds Ago
Breaking Now

കോവിഡ് മഹാമാരിയില്‍ കേരളത്തിന് കൈത്താങ്ങാകുവാന്‍ സമീക്ഷ യൂ കെ

പിറന്ന നാട് കഷ്ടതയില്‍ വലയുമ്പോള്‍ വികസിത രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ നാടിനെ ചേര്‍ത്ത് പിടിക്കുന്ന കാഴ്ച പുതിയതല്ല. കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ അകെ ഉലച്ചിരിക്കുന്നു. കേന്ദ്ര ഗവണ്മെന്റ് ഈ ദുരന്തത്തെയും ഒരു അവസരമായി കണ്ട് കോര്‍പ്പറേറ്റുകളുടെ കച്ചവട താല്‍പര്യങ്ങള്‍ക്കു തീറെഴുതുകയാണ്. കോവിഡ് പ്രധിരോധ വാക്‌സിനുകള്‍ പോലും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാതെ അമിത വില ഈടാക്കുന്നു. ഈ അവസരത്തിലാണ് നമ്മുടെ കൊച്ചു കേരളം വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കികൊണ്ട് കോവിഡിനു പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഓരോ മലയാളിയും കൈകോര്‍ക്കേണ്ട സമയമാണിത് . വലിയ തുകയാണ് ഇതിനായി ചെലവുവരിക. സമീക്ഷ യുകെ കേരളത്തിനൊരു കൈത്താങ്ങാകാന്‍ തീരുമാനിച്ചു കഴിഞ്ഞു. ബിരിയാണി മേളയിലൂടെയും , പായസ മേളയിലൂടെയും സമീക്ഷ ബ്രാഞ്ചുകള്‍ പണസമാഹരണം തുടങ്ങിക്കഴിഞ്ഞു. ഈ പണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും സമീക്ഷ ഗ്ലോസ്‌റ്റെര്‍ഷെയര്‍ ,ലണ്ടന്‍ ടെറി, ബെല്‍ഫാസ്‌റ് തുടങ്ങിയ ബ്രാഞ്ചുകളില്‍ ഈ മാസം 15 , 18,21 തീയതികളില്‍ ബിരിയാണി മേള നടക്കും. ബാക്കി ബ്രാഞ്ചുകളില്‍ എല്ലാം തന്നെ പ്രാരംഭ നടപടികള്‍ തുടങ്ങി കഴിഞ്ഞു. വളരെ നല്ല രീതിയില്‍ ഉള്ള പിന്തുണയാണ് ഇതിനു ലഭിക്കുന്നത്. ലണ്ടന്‍ ടെറി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ബ്രിട്ടീഷ് വംശജര്‍ പോലും പങ്കാളികള്‍ ആയി Altnagelvin Area Hospital ല്‍ നിന്നും 200 ല്‍ പരം ഓര്‍ഡറുകള്‍ ആണ് ഇവര്‍ നല്‍കിയിരിക്കുന്നത്,അത് 18ആം തീയതി ഇവര്‍ക്കായി പ്രത്യേകം തയ്യാറാക്കി നല്‍കും.

ഇതുകൂടാതെ ഗ്ലോസ്റ്റര്‍ റോയല്‍ ഹോസ്പിറ്റല്‍ , നിന്നും നൂറില്‍ പരം ഓര്‍ഡറുകള്‍ ലഭിച്ചു. എന്ന്‌ഗ്ലോസ്റ്റര്‍ഷെയര്‍ ബ്രാഞ്ച് സെക്രട്ടറി സനോജ് മാത്യു അറിയിച്ചു.15 ആം തീയതി അവര്‍ക്കായി ഭക്ഷണം പ്രത്യേകം തയ്യാറാക്കി നല്‍കും.ഈ ഓര്‍ഡറുകള്‍ എല്ലാം അവര്‍തന്നെ വാങ്ങി വിതരണം ചെയ്യും. സഹപ്രവര്‍ത്തകരുടെ നാടിനുവേണ്ടി ഇവര്‍ കാണിക്കുന്ന സ്‌നേഹവും കരുതലും ആരുടെയും കണ്ണ് നിറയ്ക്കും. നല്ലവരായ ലണ്ടന്‍ഡറിയിലെയും ഗ്ലോസ്റ്ററിലെയും ബെല്‍ഫാസ്റ്റിലെയും ആ ജനതക്കു മുന്നില്‍ സമീക്ഷ uk ശിരസ്സു നമിക്കുന്നു. പിറന്ന നാടിനുവേണ്ടി വലിയ ഒരു തുക സമ്പാദിച്ചു നല്കാന്‍ കഴിയും എന്ന പ്രദീക്ഷയില്‍ ആണ് സമീക്ഷ. രണ്ടാം പ്രളയ കാലത്തും പതിനാലു ലക്ഷത്തോളം രൂപ സമീക്ഷ uk മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.എന്ന്

സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി

ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു

.

ഉണ്ണികൃഷ്ണന്‍ ബാലന്‍.

 

 




കൂടുതല്‍വാര്‍ത്തകള്‍.