CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes 55 Seconds Ago
Breaking Now

അയല്‍വാസിയുടെ ബോക്‌സര്‍ നായയ്ക്ക് നേരെ വെടിയുതിര്‍ത്തു, വെടിയുണ്ട പതിച്ചത് 5 വയസ്സുള്ള സ്വന്തം കുഞ്ഞിന്റെ വയറ്റില്‍; 24-കാരിയായ അമ്മയെ അറസ്റ്റ് ചെയ്തു

നായ തങ്ങള്‍ക്ക് നേരെ വരുന്നത് കണ്ട് വാര്‍ഗാസ് കൈയിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്ന് തവണ വെടിവെച്ചു

അയല്‍വാസിയുടെ നായയ്ക്ക് നേരെ ഉതിര്‍ന്ന വെടികൊണ്ടത് സ്വന്തം കുഞ്ഞിന്! ടെക്‌സാസിലാണ് അയല്‍വാസിയുടെ ബോക്‌സര്‍ നായ കുതിച്ചെത്തിയപ്പോള്‍ യുവതി കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ എടുത്ത് പ്രയോഗിച്ചത്. എന്നാല്‍ ഇവരുടെ അഞ്ച് വയസ്സുള്ള മകന്റെ വയറിലാണ് വെടിയുണ്ട ഉന്നം തെറ്റി തുളച്ച് കയറിയത്. 

ഹൂസ്റ്റണിലെ റോഡില്‍ വെച്ചാണ് സംഭവം. വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ പോലീസ് അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയെയാണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയായ 24-കാരി ആഞ്ചലീന വാര്‍ഗാസിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയില്‍ റോഡരികില്‍, വീടുകളുള്ള സ്ഥലത്ത് ആയുധം പ്രയോഗിച്ച കുറ്റത്തിന് ഇവര്‍ക്കെതിരെ കേസെടുത്തു. 

വാര്‍ഗാസും, ഭര്‍ത്താവും, മകനും വീടിന് പുറത്ത് സൈക്കിള്‍ ചവിട്ടവെയാണ് അയല്‍വാസിയുടെ ബോക്‌സര്‍ ഇനത്തില്‍ പെട്ട നായ അഴിഞ്ഞ് പോയത്. നായ തങ്ങള്‍ക്ക് നേരെ വരുന്നത് കണ്ട് വാര്‍ഗാസ് കൈയിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്ന് തവണ വെടിവെച്ചു. എന്നാല്‍ ഇതിലൊരു വെടിയുണ്ട ഉന്നം തെറ്റി സ്വന്തം മകന്റെ വയറില്‍ തുളച്ച് കയറി. 

കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ പരുക്കുകള്‍ അപകടകരമല്ലെന്നാണ് റിപ്പോര്‍ട്ട്. നായയുടെ കാലുകള്‍ക്കും പരുക്കേറ്റു. നായ അഴിഞ്ഞ് പോയതോടെ ഉടമ ബഹളം വെച്ച് ഇതിനെ തിരികെ വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചങ്ങല ഇല്ലാതെ നായയെ അഴിച്ചുവിട്ടതിന് ഉടമയ്ക്ക് പോലീസ് താക്കീത് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.