CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 56 Seconds Ago
Breaking Now

വിയറ്റ്‌നാമില്‍ കണ്ടെത്തിയ കൂടുതല്‍ അപകടകാരിയായ വൈറസ് പുതിയ കോവിഡ് വകഭേദമല്ല, ഡെല്‍റ്റ വകഭേദത്തിന്റെ ഭാഗമെന്ന് ലോകാരോഗ്യ സംഘടന

വിയറ്റ്‌നാമില്‍ കൂടുതല്‍ അപകടകാരിയായ വൈറസ് വകഭേദത്തെ കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തിയിരുന്നു.

വിയറ്റ്‌നാമില്‍ അടുത്തിടെ കണ്ടെത്തിയ അതിതീവ്ര വ്യാപന കഴിവും കൂടുതല്‍ അപകടകാരിയുമായ വൈറസ് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ (ബി.1.617) ഭാഗമാണിതെന്നാണ് വിയറ്റ്‌നാമിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി കിഡോങ് പാര്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം വിയറ്റ്‌നാമില്‍ നിലവില്‍ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നുമില്ലെന്നും അധിക ജനികതമാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദമാണിതെന്നും കിഡോങ് പാര്‍ക്ക് ചൂണ്ടിക്കാട്ടി. ഈ വൈറസിനെ സംബന്ധിച്ച് കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നും അഭിമുഖത്തില്‍ കിഡോങ് പാര്‍ക്ക് വ്യക്തമാക്കി.

നേരത്തെ, വിയറ്റ്‌നാമില്‍ കൂടുതല്‍ അപകടകാരിയായ വൈറസ് വകഭേദത്തെ കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. വിയറ്റ്‌നാമില്‍ കണ്ടെത്തിയ കോവിഡ് വകഭേദം ഇന്ത്യന്‍, യുകെ വകഭേദങ്ങളുടെ സങ്കരയിനമാണെന്നാണ് നേരത്തെ വിയറ്റ്‌നാം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ഇത് വായുവിലൂടെ അതിവേഗം പടര്‍ന്നുപിടിക്കുമെന്നും വിയ്റ്റ്‌നാം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.