CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 20 Seconds Ago
Breaking Now

ദളപതി 65'ന് പേരായി; ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വെടിക്കെട്ട് ലുക്കില്‍ വിജയ്; താരത്തിന്റെ കൈയിലുള്ള തോക്കിന്റെ പേരില്‍ ആരാധകര്‍ തമ്മിലടി

ഇതുവരെ ദളപതി65 എന്ന് താല്‍ക്കാലിക നാമത്തില്‍ അറിയപ്പെട്ട വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ തമ്മിലടി. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിജയ് ഷോട്ട്ഗണ്‍ കൈയിലേന്തിയാണ് നില്‍പ്പ്.

വിജയുടെ കൈയിലുള്ള ഈ തോക്കിന്റെ സ്‌കോപ്പ് കണ്ടതോടെയാണ് ചിലര്‍ പരിഹാസവുമായി ഓണ്‍ലൈനില്‍ സജീവമായത്. ഷോട്ട്ഗണ്ണിന് സ്‌കോപ്പിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്ററിലെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ മത്സരിച്ചതോടെ മറുപടിയുമായി വിജയ് ആരാധകരും രംഗത്തെത്തി.

ഷോട്ട്ഗണ്ണിന് സ്‌കോപ്പ് ഉപയോഗിക്കാമെന്നും, വീഡിയോ ഗെയിം മാത്രം കണ്ടവര്‍ക്കാണ് ഇത് മനസ്സിലാകാത്തതെന്നും തിരിച്ചടിയും, ട്രോളുകളും വ്യാപകമായി. എന്തായാലും ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രം ചര്‍ച്ചകളില്‍ ഇടംപിടിച്ച് കഴിഞ്ഞു.

മോസ്‌ബെര്‍ഗ് 500 മറീനര്‍ ടാക്ടിക്കല്‍ ഷോട്ട്ഗണ്ണാണ് താരം പോസ്റ്ററില്‍ കൈയില്‍ സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍ റെമിംഗ്ടണ്‍ മോഡല്‍ 870 തോക്കാണെന്ന് അവകാശപ്പെടുന്ന ആരാധകരുമുണ്ട്. തോക്കിന്റെ പേരില്‍ തമ്മിലടി തുടങ്ങിയ സ്ഥിതിക്ക് ചിത്രം വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ പ്രതീക്ഷിക്കാം!

 

 

 




കൂടുതല്‍വാര്‍ത്തകള്‍.