CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 17 Seconds Ago
Breaking Now

ആദ്യ ഡോസ് ആസ്ട്രാസെനെക വാക്‌സിന്‍, രണ്ടാം ഡോസ് മോഡേണ; കൊവിഡ്-19 വാക്‌സിന്‍ മിക്‌സ്ചര്‍ സ്വീകരിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍; രണ്ട് വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തുന്നത് മെച്ചമോ?

യൂറോപ്പില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് ആസ്ട്രാസെനെക വാക്‌സിന്‍ സുരക്ഷിതമായി നല്‍കിയെങ്കിലും ചുരുക്കം ചിലരില്‍ രൂപപ്പെടുന്ന അപൂര്‍വ്വ ബ്ലഡ് ക്ലോട്ടാണ് സംശയങ്ങള്‍ ഉയര്‍ത്തുന്നത്

രണ്ടാം ഡോസ് കൊറോണാവൈറസ് വാക്‌സിന്‍ മോഡേണയുടേത് സ്വീകരിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ആദ്യ ഡോസ് ആസ്ട്രാസെനെക വാക്‌സിന്‍ സ്വീകരിച്ച ശേഷമാണ് മറ്റൊരു കമ്പനിയുടെ വാക്‌സിന്‍ രണ്ടാം ഡോസായി സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് വിശദമാക്കി. 

ഏപ്രിലിലാണ് 66-കാരിയായ ചാന്‍സലര്‍ ആസ്ട്രാസെനെക വാക്‌സിന്‍ ആദ്യ ഡോസായി സ്വീകരിച്ചത്. ആസ്ട്രാസെനെക വാക്‌സിന്‍ 60നും, അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മാത്രം നല്‍കിയാല്‍ മതിയെന്ന് ജര്‍മ്മന്‍ അധികൃതര്‍ തീരുമാനിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു ആഞ്ചല മെര്‍ക്കല്‍ ആദ്യ ഡോസ് സ്വീകരിച്ചത്. 

യൂറോപ്പില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് ആസ്ട്രാസെനെക വാക്‌സിന്‍ സുരക്ഷിതമായി നല്‍കിയെങ്കിലും ചുരുക്കം ചിലരില്‍ രൂപപ്പെടുന്ന അപൂര്‍വ്വ ബ്ലഡ് ക്ലോട്ടാണ് സംശയങ്ങള്‍ ഉയര്‍ത്തുന്നത്. പല രാജ്യങ്ങളും മാര്‍ച്ച് മുതല്‍ ഈ വാക്‌സിന്‍ ഉപയോഗം പരിമിതപ്പെടുത്തുകയും, പ്രായമായവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചിരുന്നു. 

ഏപ്രിലിലാണ് ആദ്യ ഡോസ് ആസ്ട്രാസെനക വാക്‌സിന്‍ എടുക്കുന്നവര്‍ രണ്ടാം ഡോസ് വ്യത്യസ്ത വാക്‌സിന്‍ സ്വീകരിക്കാന്‍ ജര്‍മ്മനി നിര്‍ദ്ദേശിച്ചത്. മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ തീരുമാനം കൈക്കൊണ്ടു. രണ്ട് കൊവിഡ് വാക്‌സിനുകള്‍ ചേര്‍ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് ചില വിദഗ്ധരുടെ വിശ്വാസം. ഇക്കാര്യത്തില്‍ വിവിധ പഠനങ്ങള്‍ പുരോഗമിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.