CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 7 Seconds Ago
Breaking Now

കോടീശ്വരന്‍മാരുടെ ബഹിരാകാശ മത്സരത്തില്‍ 'ഫസ്റ്റ്' അടിച്ച് റിച്ചാര്‍ഡ് ബ്രാന്‍സണ്‍! അഭിമാന പറക്കലില്‍ ഇന്ത്യന്‍ വംശജ സിരിഷ ബാന്ദ്‌ലയും; ആമസോണിന്റെ ബെസോസ് പറക്കാന്‍ 9 ദിവസം ബാക്കിനില്‍ക്കെ ബ്രാന്‍സന്റെ 'സര്‍പ്രൈസ്'!

കല്‍പ്പന ചൗളയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ്

പണവും, മനസ്സും ഉണ്ടെങ്കില്‍ എന്തും സാധിക്കുമോ? സാധിക്കും എന്നാണ് പുതിയ ലോകത്തെ അവസ്ഥ. ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരന്‍മാര്‍ ബഹിരാകാശ യാത്രാ മത്സരം നടത്തുമ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതം തോന്നേണ്ടതുള്ളൂ. എന്താാലും കോടീശ്വരന്‍മാരുടെ ബഹിരാകാശ മത്സരത്തില്‍ ഒന്നാമനായി സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ മാറാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ആ ചരിത്രനേട്ടം കൈവരിച്ചാല്‍ ബഹിരാകാശ യാത്ര നടത്തുന്ന ലോകത്തിലെ ആദ്യ കോടീശ്വരനായി ബ്രാന്‍സണ്‍ മാറും. 

എതിരാളി ആമസോണിന്റെ ജെഫ് ബെസോസ് ബഹിരാകാശ യാത്ര നടത്താന്‍ ഒന്‍പത് ദിവസം ബാക്കിനില്‍ക്കെയാണ് 70-കാരനായ ബ്രിട്ടീഷ് ശതകോടീശ്വരന്റെ പറക്കല്‍. ഇദ്ദേഹത്തിന്റെ സ്വന്തം കമ്പനി നിര്‍മ്മിച്ച ക്രാഫ്റ്റില്‍ കയറിയാണ് സ്വപ്‌നം സഫലമാക്കാന്‍ ബ്രാന്‍സണ്‍ പറന്നത്. ബഹിരാകാശത്തിന്റെ 'തുമ്പത്ത്' വരെയാണ് യാത്ര. 

ന്യൂ മെക്‌സിക്കോയിലെ സ്‌പേസ്‌പോര്‍ട്ട് അമേരിക്കയില്‍ നിന്നുമാണ് മതര്‍ഷിപ്പായ വിഎംഎസ് ഈവ് യാത്ര തുടങ്ങുക. ഇതില്‍ നിന്നാണ് വിഎസ്എസ് യൂണിറ്റി ബ്രാന്‍സണെയും സംഘത്തെയും ബഹിരാകാശത്ത് എത്തിക്കുക. ജൂലൈ 20ന് തന്റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് സ്‌പേസ്‌ക്രാഫ്റ്റില്‍ കയറി യാത്ര ചെയ്യുമെന്ന് ബെസോസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബെസോസിന് ഒന്‍പത് ദിവസം മുന്‍പ് യാത്ര തീരുമാനിച്ചാണ് ബ്രാന്‍സണ്‍ സര്‍പ്രൈസ് നല്‍കിയത്. 

വിഎസ്എസ് യൂണിറ്റിയിലെ ക്രൂ അംഗങ്ങളില്‍ ഒരാള്‍ ഇന്ത്യന്‍ വംശജയാണ്- സിരിഷ ബാന്ദ്‌ല. 34-കാരിയായ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍ കല്‍പ്പന ചൗളയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ്. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സിരിഷയുടെ ജനനം. ഇപ്പോള്‍ യുഎസില്‍ താമസിക്കുന്ന സിരിഷ വിര്‍ജിന്‍ ഗാലാക്ടിക്കിന്റെ ഗവണ്‍മെന്റ് അഫയേഴ്‌സ് & റിസേര്‍ച്ച് ഒാപ്പറേഷന്‍സ് വൈസ് പ്രസിഡന്റുമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.