CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 6 Minutes 11 Seconds Ago
Breaking Now

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിച്ചു ; പ്ലസ് വണ്ണിന് ക്ലാസ് മുറികളില്ല ; ഗുജറാത്തില്‍ പ്രതിസന്ധി

20 ജില്ലകളില്‍ ആവശ്യത്തിന് അധ്യാപകരില്ല എന്നതും വെല്ലുവിളിയാണ്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിച്ചതിനു പിന്നാലെ ഗുജറാത്തില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നതില്‍ പ്രതിസന്ധി. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ 9-12 വരെ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ആവശ്യത്തിന് സീറ്റുകളോ ക്ലാസ്മുറികളോ ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്.

80,000 ല്‍ അധികം വിദ്യാര്‍ഥികളാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അധികമായി പത്താം ക്ലാസ് വിജയിച്ചിരിക്കുന്നത്. ഇവരെ ഉള്‍ക്കൊള്ളാനായി മൂവായിരത്തോളം ക്ലാസ് മുറികള്‍ വേണം. അതോടൊപ്പം 20 ജില്ലകളില്‍ ആവശ്യത്തിന് അധ്യാപകരില്ല എന്നതും വെല്ലുവിളിയാണ്. മുന്‍ വര്‍ഷങ്ങളില്‍ വിജയശതമാനം വളരെ കുറവായിരുന്ന ജില്ലകളില്‍ പോലും ഇത്തവണ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വിജയിച്ച അവസ്ഥയുണ്ട്.

ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇവരെ ഉള്‍ക്കൊള്ളിക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് സംസ്ഥാനത്തെ സ്‌കൂള്‍ അധികൃതര്‍ ഇപ്പോള്‍. കുട്ടികളെ രണ്ട് ഷിഫ്റ്റിലേക്ക് വേര്‍തിരിച്ച് ക്ലാസുകള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഹാര മാര്‍ഗങ്ങളാണ് നിലവില്‍ ആലോചിക്കുന്നത്. നിലവില്‍ ഒരു ക്ലാസില്‍ പരമാവധി 66 വിദ്യാര്‍ഥികള്‍ എന്നത് 75 ആയി ഉയര്‍ത്തുന്നതും പരിഗണയിലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.