CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 52 Seconds Ago
Breaking Now

മെസി മാജിക് ഇനി പിഎസ്ജി കുപ്പായത്തില്‍! രണ്ട് വര്‍ഷത്തെ കരാറില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം പാരീസില്‍; ആഴ്ചയില്‍ 1 മില്ല്യണ്‍ പൗണ്ട് ശമ്പളം; കോടികളുടെ മുന്നേറ്റ നിരയുമായി പിഎസ്ജി

പിഎസ്ജിയില്‍ നം.30 ജഴ്‌സിയിലാണ് മെസി ഇറങ്ങുക

ബാഴ്‌സലോണയില്‍ നിന്നും കുടിയിറങ്ങിയ ഇതിഹാസ താരം ലയണ്‍ മെസി ഇനി പാരീസ് സെന്റ് ജര്‍മ്മനിക്ക് വേണ്ടി കളത്തിലിറങ്ങും. ഒരു സീസണില്‍ 35 മില്ല്യണ്‍ പൗണ്ടിന്റെ വമ്പന്‍ കരാറിലാണ് രണ്ട് വര്‍ഷത്തെ കരാറില്‍ മെസി പിഎസ്ജിയില്‍ എത്തിയിരിക്കുന്നത്. 

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ലെ ബോര്‍ഗെറ്റ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ 34-കാരനെ വരവേല്‍ക്കാന്‍ പിഎസ്ജി ആരാധകരുടെ പട കാത്തുനില്‍പ്പുണ്ടായിരുന്നു. ബാഴ്‌സലോണയില്‍ നിന്നും താരത്തെ വലയിലാക്കിയതോടെ പിഎസ്ജിയുടെ മുന്നേറ്റ നിര അതിശക്തമായി മാറിക്കഴിഞ്ഞു. 37 മില്ല്യണ്‍ പൗണ്ടിന്റെ കരാറിലുള്ള ബ്രസീല്‍ താരം നെയ്മറും, ഫ്രാന്‍സിന്റെ സൂപ്പര്‍താരം കൈലാന്‍ എംബാപെയുമാണ് ക്ലബിന്റെ കുന്തമുന. ഇൗ ഗ്രൂപ്പിലേക്കാണ് മെസി എത്തുന്നത്. 

പാരീസ് സെന്റ് ജര്‍മ്മനില്‍ പുതിയ അധ്യായം കുറിയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മെസി വ്യക്തമാക്കി. എന്റെ ഫുട്‌ബോള്‍ ആഗ്രഹങ്ങളും, ക്ലബും തമ്മില്‍ നിരവധി സമാനതകളുണ്ട്. ക്ലബിനും, ആരാധകര്‍ക്കുമായി സ്‌പെഷ്യല്‍ കാര്യങ്ങള്‍ കെട്ടിപ്പടുക്കാനാണ് ഉദ്ദേശം, താരം കൂട്ടിച്ചേര്‍ത്തു. 

പിഎസ്ജിയില്‍ നം.30 ജഴ്‌സിയിലാണ് മെസി ഇറങ്ങുക. താരത്തെ നിലനിര്‍ത്താന്‍ അവസാന നിമിഷം വരെ ബാഴ്‌സലോണ ശ്രമിച്ചെങ്കിലും ലാലിഗയുടെ സാമ്പത്തിക നിബന്ധനകള്‍ മൂലം കരാറില്‍ എത്തിച്ചേരാന്‍ കഴിയാതെ പോകുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.