ചേരുവകള്‍:
ചെറുവയറ്റിന്‍ പരിപ്പ് – 1 കിലോഗ്രാം
ശര്‍ക്കര – 1കിലോഗ്രാം (ഉരുക്കി വെക്കണം)
തേങ്ങാ 2 എണ്ണം
(തേങ്ങയുടെ ഒന്നും, രണ്ടും,മൂന്നും പാല്‍ എടുത്തു വെക്കണം)
തേങ്ങ കൊത്തു 1കപ്പ്
നെയ് – 50ഗ്രാം
കശുവണ്ടി – 100ഗ്രാം
മുന്തിരി 100ഗ്രാം
ഏലക്ക പൊടിച്ചത് 2സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ചെറുവയറ്റിന്പരിപ്പ് നന്നായി വറുത്തെടുക്കുക. നല്ല പൊട്ടുന്ന പരുവം ആകണം. ശേഷം ചൂട് ആറിയാല്‍ നന്നായി കഴുകി എടുക്കണം. ഈ പരിപ്പിനെ മൂന്നാം പാലില്‍ വേവിച്ചെടുക്കണം.വെന്ത പരിപ്പ് തവി ഉപയോഗിച്ച് നന്നായി ഉടച്ചു ചേര്‍ക്കണം….
അതിലേക് ശര്‍ക്കര പാനി ചേര്‍ക്കുക.കുറച്ച് നെയ്യും ചേര്‍ത് നന്നായി ഇളക്കി കൊടുക്കുക.
എല്ലാം കൂടി നന്നായി കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക
ഏലക്ക പൊടിച്ചത് ചേര്‍ത് കൊടുക്കുക. (ജീരകത്തിന്റേം, ചുക്കിന്റേം രുചി ഇഷ്ടമുള്ളവര്‍ക് ചേര്‍ക്കാം. )
ഇനി അത് കൂടി നന്നായി കുറുക്കി എടുക്കണം….ഇനി അവസാനം ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി മാറ്റി വെക്കുക…
പാനില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് തേങ്ങ കൊത്ത് , കശുവണ്ടി, മുന്തിരി വറുത്തു ഇതില്‍ ചേര്‍ക്കുക..
പരിപ്പ് പായസം തയ്യാര്‍..