CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 3 Seconds Ago
Breaking Now

എല്ലാം നേരിടാന്‍ തയ്യാര്‍ ; കുഞ്ഞിന്റെ പിതാവിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന്‍

വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്.

തന്റെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന ചോദ്യത്തിന് മറുപടിയുമായി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍ രംഗത്ത്. കഴിഞ്ഞ മാസമാണ് നുസ്രത്തിന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്.

എന്നാല്‍, ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞിരുന്നു. തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് വിവാഹം നടന്നത്. അതിനാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പ്രതികരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് നുസ്രത്തിന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തിപ്പെട്ടത്. നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലാണ്. മകന്റെ ജനനത്തിന് ശേഷം നുസ്രത്ത് പങ്കെടുത്ത ആദ്യ പൊതുചടങ്ങില്‍ ഒരാള്‍ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചു. കുഞ്ഞിന്റെ പിതാവിനറിയാം അതിന്റെ പിതാവ് ആരാണെന്ന്. ഞാനും യഷ്ദാസ്ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണ്‌നുസ്രത്ത് കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.