CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 3 Seconds Ago
Breaking Now

ജിഎംഎ ക്രിക്കറ്റ് ടൂര്‍ണമെന്റ് കപ്പ് ഇക്കുറി ചെല്‍റ്റ്‌നാം വാരിയേഴ്‌സിന് ; ടൂര്‍ണമെന്റിലെ താരമായി മുരളി രാമചന്ദ്രന്‍

പത്തുവര്‍ഷമായി നടത്തിവരുന്ന ജിഎംഎ ടൂര്‍ണമെന്റില്‍ ഇക്കുറി ജിഎംഎ കപ്പ് സ്വന്തമാക്കി ചെല്‍റ്റ്‌നാം വാരിയേഴ്‌സ്. 

2012 ലാണ് ജിഎംഎ ടൂര്‍ണമെന്റ് ആരംഭിച്ചത്. ഗ്ലോസ്റ്റര്‍ ഗ്ലാഡിയേറ്ററും ചെല്‍റ്റ്‌നാം വാരിയേഴ്‌സും ഉള്‍പ്പെട്ട രണ്ടു ടീമുകള്‍ എല്ലാവര്‍ഷവും നടത്തുന്ന ടൂര്‍ണമെന്റ് ഇക്കുറി ഹെര്‍സ്ഫീല്‍ഡ് ഗ്ലാഡിയേറ്റര്‍ ക്രിക്കറ്റ് ക്ലബിലാണ് സംഘടിപ്പിച്ചത്. വാശിയേറിയ മത്സരമാണ് നടന്നത്. ടൂര്‍ണമെന്റില്‍ മുരളി രാമചന്ദ്രന്‍ മികച്ച താരമായി. മികച്ച ബാറ്റ്‌സ്മാനായി എബിന്‍ ജോസും ബൗളറായി ഡോ.ബിജു പെരിങ്ങത്തറയും തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ പത്തുവര്‍ഷത്തില്‍ അഞ്ചു വര്‍ഷം ഗ്ലോസ്റ്റര്‍ ഗ്ലാഡിയേറ്റേഴ്‌സും ചെല്‍റ്റ്‌നാം വാരിയേഴ്‌സും വിജയിച്ചു

ജിഎംഎ കപ്പ് 2012 ല്‍ തുടങ്ങുമ്പോള്‍ ഡോ ചന്ദര്‍, ജിസോ എബ്രഹാം, ഡോ ബിജു, ടോം ശങ്കുരിക്കല്‍, മനോജ് വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്.

ജിഎംഎ അംഗമായിരുന്ന കുട്ടി 2012 ല്‍ മരിച്ചപ്പോള്‍  പേര് അനുസ്മരിച്ച് പ്രിന്‍സ് ആല്‍വിന്‍ കപ്പ് എന്ന പേരിലാണ് തുടങ്ങിയത്. രണ്ടുമൂന്നുവര്‍ഷമായി ജിഎംഎ കപ്പ് എന്ന പേരിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

മണവാളന്‍സ് ലിമിറ്റഡാണ് ജിഎംഎയുടെ കപ്പ് സ്‌പോണ്‍സര്‍ ചെയ്തത്.  റണ്ണര്‍ അപ്പിനായുള്ള കപ്പ് സ്‌പോണ്‍സര്‍ ചെയ്തത് ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്.

ജിഎംഎ പ്രസിഡന്റ് സുനില്‍, സെക്രട്ടറി അനില്‍ തോമസ്, ട്രഷറര്‍ ജെയിംസ് മംഗലത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് ഭംഗിയായി നടത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.