CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 1 Minutes 23 Seconds Ago
Breaking Now

പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരടക്കം ആറ് ഭീകരരെ ഡല്‍ഹി പൊലീസ് പിടികൂടി: വന്‍ ആയുധ ശേഖരം കണ്ടെടുത്തു

രാജ്യത്തെ പ്രധാനനഗരങ്ങളിലെ സ്ഥലങ്ങള്‍ കണ്ടെത്തി സ്‌ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

രാജ്യതലസ്ഥാനമായ ദില്ലിയില്‍ അടക്കം  സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട ഭീകരര്‍ അറസ്റ്റില്‍.  പാകിസ്താനില്‍ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ 6 പേരാണ് പിടിയിലായത്. ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും വന്‍ ആയുധശേഖരവും കണ്ടൈത്തിയതായി പൊലീസ് അറിയിച്ചു

രാജ്യത്തെ പ്രധാനനഗരങ്ങളിലെ സ്ഥലങ്ങള്‍ കണ്ടെത്തി സ്‌ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രാജ്യം ഉത്സവസീസണിലേക്ക് കടക്കാനിരിക്കേയാണ് ആറ് ഭീകരര്‍ പിടിയിലാകുന്നത്. ദില്ലി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ്. ഈ സംസ്ഥാനങ്ങളിലെ പൊലീസുമായി സംയുക്തമായിരുന്നു ഓപ്പറേഷന്‍. ദില്ലി ജാമിയ നഗര്‍ സ്വദേശി ഒസാമ, മുംബൈ സ്വദേശി മൊഹമ്മദ് ഷെയിഖ്, യുപി സ്വദേശികളായ മൂല്‍ചന്ദ്,  ഷീഷാന്‍, അബൂബക്കര്‍, ജാവേദ് എന്നിവരാണ് പിടിയിലായത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താനും ആക്രമണങ്ങള്‍ നടത്താനും ലക്ഷ്യമിട്ടിരുന്നതായി സ്‌പെഷ്യല്‍ സെല്‍ പറയുന്നത്.ഇതില്‍  ഒസാമ, ജാവേദ് എന്നിവര്‍  മസ്‌ക്കറ്റ് വഴി പാക്കിസ്ഥാനില്‍ എത്തിയ പരിശീലനം നേടിയെന്നും പൊലീസ് ആരോപിക്കുന്നു.  അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ അനീസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. 

ആര്‍ഡിഎക്‌സ് അടക്കം സ്‌ഫോടക വസ്തുക്കളും ബോംബ് നിര്‍മ്മാണത്തിനുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐ  ആക്രമണം നടത്താന്‍ ഇവര്‍ക്ക് പണം എത്തിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇവരുടെ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.