CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 56 Minutes 19 Seconds Ago
Breaking Now

വനിതാ മന്ത്രാലയത്തില്‍ വനിതകള്‍ വേണ്ട ; ജോലിയ്ക്ക് പുരുഷന്മാര്‍ മതിയെന്ന് താലിബാന്‍

നാലു വനിതകളേയും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നാണ് ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞത്.

അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ വനിതാ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍. പുരുഷന്മാരെ മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നതെന്ന് വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങളോട് പറഞ്ഞു. നാലു വനിതകളേയും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നാണ് ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞത്.

സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രാലയത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്താനാണ് വനിതാ ഉദ്യോഗസ്ഥരുടെ തീരുമാനം.

20 വര്‍ഷത്തിന് ശേഷം താലിബാന്‍ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടേണ്ടത് വനിതകളാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത്. താലിബാന് കീഴില്‍ ദുര്‍ഘടമായ ഭാവിയാകും സ്ത്രീകള്‍ക്ക് ഉണ്ടാവുകയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.