CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 17 Seconds Ago
Breaking Now

'ആടുജീവിത'ത്തിനായി വീണ്ടും ഇടവേള എടുക്കാനൊരുങ്ങി പൃഥ്വിരാജ്

ബ്ലെസി ചിത്രം 'ആടുജീവിത'ത്തിനായി വീണ്ടും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ്. അള്‍ജീരിയയിലും ജോര്‍ദ്ദാനിലും ഇന്ത്യയിലുമായാണ് ആടുജീവിതം ഇനി പൂര്‍ത്തിയാക്കേണ്ടത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഈ ഷെഡ്യൂളിന് മുമ്പ് വീണ്ടും മേക്കോവര്‍ നടത്തണമെന്നും പൃഥ്വിരാജ് പറയുന്നു.

നേരത്തെ 30 കിലോയോളം ശരീരഭാരം കുറച്ചും താടി വളര്‍ത്തിയുമാണ് ജോര്‍ദ്ദാന്‍ ഷെഡ്യൂളില്‍ പൃഥ്വിരാജ് പങ്കെടുത്തത്. 'ആടുജീവിതത്തിനു വേണ്ടി വീണ്ടും ഡിസംബര്‍ മുതല്‍ ഞാന്‍ മുങ്ങും, ഒരു മൂന്ന് മാസത്തെ ഇടവേള എടുക്കും. അതിനുശേഷം അള്‍ജീരിയയില്‍ ചിത്രീകരണം ആരംഭിക്കും. അവിടെ ഒരു 40 ദിവസത്തെ ഷെഡ്യൂള്‍ ആണ് ഉള്ളത്.'

'അതു പൂര്‍ത്തിയാക്കി ജോര്‍ദ്ദാനിലേക്ക് തിരിച്ചെത്തും. ജോര്‍ദ്ദാനിലും ഒരു വലിയ ഷെഡ്യൂള്‍ അവശേഷിക്കുന്നുണ്ട്. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തും. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂള്‍ ചിത്രീകരിക്കാനുണ്ട്' എന്നാണ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബായില്‍ എത്തിയപ്പോഴാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

ആടുജീവിതത്തിന്റെ ജോര്‍ദ്ദാന്‍ ഷെഡ്യൂളിനിടെ പൃഥ്വിരാജും സംഘവും നേരിട്ട പ്രതിസന്ധി വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.