CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 56 Seconds Ago
Breaking Now

യുക്മ മലയാള മനോരമ ഓണവസന്തം സെപ്റ്റംബര്‍ 26 ന്; ഉത്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി  'ഓണവസന്തം 2021' സെപ്റ്റംബര്‍ 26  ഞായര്‍ 2 PM ന് ഓണ്‍ലൈന്‍  പ്ലാറ്റ്‌ഫോമില്‍ ബഹുമാനപ്പെട്ട കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉത്ഘാടനം ചെയ്യുന്നു. മന്ത്രി പദമേറ്റെടുത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തന്റെ മികവ് തെളിയിച്ച് മുന്നേറുന്ന റോഷി അഗസ്റ്റിന്‍ 2001 മുതല്‍ ഇടുക്കിയുടെ പ്രിയപ്പെട്ട MLA യാണ്. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ നേതൃപാടവം തെളിയിച്ച റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി പദം കൂടി വഹിക്കുന്നു. 

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ ഈ പുതുമുഖം ജനപ്രിയങ്ങളായ നിരവധി പരിപാടികളിലൂടെ ഇതിനോടകം  ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി മാറിക്കഴിഞ്ഞു. യുക്മ നേതൃത്വവുമായി അടുത്ത സൌഹൃദമുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ യുക്മ കേരളപൂരം വള്ളംകളിയിലടക്കം വിവിധ പരിപാടികളില്‍ മുന്‍പും പങ്കെടുത്തിട്ടുണ്ട്. യു കെ യില്‍ ഒട്ടേറെ സുഹൃത്തുക്കളുള്ള, പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന റോഷി അഗസ്റ്റിന്‍, യുക്മ  മലയാള മനോരമ ഓണവസന്തം 2021 ഉദ്ഘാടനം ചെയ്യാനെത്തുന്നതില്‍ യുക്മ സഹചാരികളും യു കെ മലയാളികളും ഏറെ സന്തോഷത്തിലാണ്.

മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേര്‍ന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയില്‍, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.

സംഘാടന മികവിന്റെ നിരവധി മുഹൂര്‍ത്തങ്ങള്‍ യു കെ മലയാളികള്‍ക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തന പന്ഥാവില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേര്‍ന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവര്‍ത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാര്‍ പിള്ള  നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതിയും, റീജിയണല്‍ സമിതികളും, അംഗ അസ്സോസിയേഷനുകളും കോവിഡ് ലോക്‌ഡൌണ്‍ സമയത്ത് പോലും നിരവധി മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നിരുന്നത്.

യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ: എബി സെബാസ്റ്റ്യന്‍ ഇവന്റ് കോര്‍ഡിനേറ്ററും,  യുക്മ സാംസ്‌കാരികവേദി കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ്, യു കെ പ്രോഗ്രാം ഓര്‍ഗനൈസറുമായി സംഘടിപ്പിച്ചിരിക്കുന്ന ഓണവസന്തം 2021 ന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്, 

യു കെ യിലെ പ്രമുഖ സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍ & കമ്പനി, പ്രമുഖ ഇന്‍ഷ്വറന്‍സ് മോര്‍ട്ട്‌ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എന്‍വെര്‍ട്ടിസ് കണ്‍സല്‍റ്റന്‍സി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.

അംഗ അസ്സോസ്സിയേഷനുകളില്‍ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 19 വരെ സംഘടിപ്പിച്ചിരുന്നതിനാലാണ് യുക്മ  മലയാള മനോരമ 'ഓണവസന്തം 2021' സെപ്റ്റംബര്‍ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു. യുക്മ  മലയാള മനോരമ 'ഓണവസന്തം 2021' പരിപാടി കാണുവാന്‍ ഏവരേയും യുക്മ ദേശീയ സമിതി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു.

 

യുക്മ  മലയാള മനോരമ 'ഓണവസന്തം 2021' പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

 

കുര്യന്‍ ജോര്‍ജ്ജ്  07877348602

 

മനോജ് കുമാര്‍ പിള്ള  07960357679

 

അലക്‌സ് വര്‍ഗ്ഗീസ്  07985641921.

അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)




കൂടുതല്‍വാര്‍ത്തകള്‍.