CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 17 Seconds Ago
Breaking Now

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കോളേജിലേക്കുള്ള യാത്രയില്‍ കുത്തിക്കൊലപ്പെടുത്തി; കഴുത്തില്‍ കുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ചെന്നൈയെ ഞെട്ടിച്ച് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ ചൊല്ലി കൊലപാതകം. താംബരം റെയില്‍വേ സ്റ്റേഷനുസമീപത്ത് വെച്ച് കോളേജിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. എംസിസി കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയത്.

ക്രോംപ്പെട്ട് ഭാരതി നഗറിലെ ശ്വേതയെ (20) ആണ് കാര്‍ കമ്പനി ജീവനക്കാരനായ രാമചന്ദ്രന്‍ (23) കുത്തിക്കൊന്നത്. താംബരം എംസിസി കോളേജില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ഡിഎംഎല്‍ടി) രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശ്വേത. ശ്വേതയെ കുത്തിയശേഷം രാമചന്ദ്രന്‍ കഴുത്തില്‍ സ്വയംകുത്തി ആത്മഹത്യചെയ്യാനും ശ്രമിച്ചു.

പോലീസെത്തി രണ്ടുപേരെയും ക്രോംപ്പെട്ട് ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വേത മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

മൂന്നുവര്‍ഷമായി ശ്വേതയും രാമചന്ദ്രനും പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ചാണ് സബര്‍ബന്‍ തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തീവണ്ടിയാത്രയ്ക്കിടെ രാമചന്ദ്രനുമായി പിണങ്ങിയ ശ്വേത താംബരം റെയില്‍വേ സ്റ്റേഷനിലിറങ്ങുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ യുവാവ് ശ്വേത കോളേജിലേക്ക് പോകുമ്പോള്‍ പിറകെയെത്തി ശ്വേതയുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് പോക്കറ്റില്‍ സൂക്ഷിച്ച കത്തിയെടുത്ത് ശ്വേതയെ കുത്തുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.