CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 3 Seconds Ago
Breaking Now

ഒറ്റ രാത്രി കൊണ്ട് പത്തുകോടിയുടെ മുതല്‍ ; ഞെട്ടിക്കുന്ന ഭാഗ്യവുമായി മത്സ്യ തൊഴിലാളി

വസ്തുവില്‍ മെഴുകു പോലെ ആവരണം കണ്ടപ്പോള്‍ തന്നെ അതു തിമിംഗലത്തിന്റെ ദഹനശിഷ്ടമായ ആംബര്‍ഗ്രിസ് ആണെന്ന് മനസിലായി.

തായ്‌ലന്‍ഡില്‍ മത്സ്യ തൊഴിലാളിയ്ക്ക് വന്‍ ഭാഗ്യം തേടിയെത്തി. നരോങ് ഫെച്ചാരാജ് എന്ന മത്സ്യ തൊഴിലാളിയ്ക്ക് സൂററ്റ് താനി പ്രവിശ്യയിലെ നിയോം കടല്‍ത്തീരത്തു നിന്നും പാറക്കഷ്ണം പോലുള്ള വസ്തു കിട്ടി. ആംബര്‍ഗ്രിസിനെ കുറിച്ച് കേട്ടിട്ടുള്ളതിനാല്‍ സൂക്ഷ്മമായി നോക്കി. വസ്തുവില്‍ മെഴുകു പോലെ ആവരണം കണ്ടപ്പോള്‍ തന്നെ അതു തിമിംഗലത്തിന്റെ ദഹനശിഷ്ടമായ ആംബര്‍ഗ്രിസ് ആണെന്ന് മനസിലായി.

വിശദമായ പരിശോധനയ്ക്കായി സോങ്ക്‌ല യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരെ കാണിച്ചു. 30 കിലോയുള്ള ആംബര്‍ഗ്രിസാണ് ലഭിച്ചത്. ഇതിന് പത്തു കോടിയോളം വില ലഭിക്കുമെന്ന് സ്ഥിരീകരിച്ചു.സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മ്മിക്കാനാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.