CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 16 Minutes 34 Seconds Ago
Breaking Now

നോട്ട് നിരോധനം അറിഞ്ഞില്ല ; ആകെയുള്ള സമ്പാദ്യമായ 65000 രൂപ മാറ്റി നല്‍കണമെന്ന് അപേക്ഷിച്ച് അന്ധനായ വയോധികന്‍

ഭിക്ഷാടനം നടത്തി സ്വരൂപിച്ച തുകയാണ് ഇതെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു.

നോട്ട് നിരോധനം അറിഞ്ഞില്ല, ആകെയുള്ള സമ്പാദ്യമായ 65,000 രൂപ മാറ്റി നല്‍കണമെന്ന് അപേക്ഷിച്ച് അന്ധനായ വയോധികന്‍. തന്റെ സമ്പാദ്യമായ പഴയ നോട്ടുകള്‍ മാറ്റി നല്‍കണമെന്നുമുള്ള അഭ്യര്‍ഥനയുമായി ചിന്നക്കണ്ണ് എന്നയാളാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.

65,000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഭിക്ഷാടനം നടത്തി സ്വരൂപിച്ച തുകയാണ് ഇതെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഈയടുത്താണ് ആകെയുള്ള സമ്പാദ്യത്തെക്കുറിച്ച് ഓര്‍മവന്നത്. തന്റെ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യമാണെന്നും വാര്‍ധക്യകാലത്തിനായി ഇതുമാത്രമേ കരുതിവെച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

2016 നവംബര്‍ എട്ടിന് രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.