തമിഴ്നാട്ടിലെ പാളയംകോട്ട ശിവന്തിപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായി ചുമതലയേറ്റ് സകലരേയും ഞെട്ടിച്ചിരിക്കുകയാണ് 90കാരിയായ പെരുമാത്താള്‍. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചാണ് ഈ വയോധിക താരമായിരിക്കുന്നത്. എസ് പെരുമാത്താള്‍ എന്നാണ് ഇവരുടെ മുഴുവന്‍ പേര്. സേവനം തിരുനല്‍വേലി ജില്ലയിലെ പാളയംകോട്ട ശിവന്തിപ്പട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും. 1,568 വോട്ട് നേടിയാണ് പെരുമാത്താള്‍ വിജയിച്ചത്. ഇവര്‍ക്കെതിരെ മത്സരിച്ച രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശുപോയി. പെരുമാത്താളിന്റെ സ്ഥാനാരോഹണം നാട്ടുകാര്‍ സര്വ്വപിന്തുണയോടെയാണെന്നും ഇതോടെ തെളിയുകയാണ്.
പെരുമാത്താള്‍ പ്രസിഡന്റായി ചുമതലയേറ്റതോടെ തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന ബഹുമതിക്ക് അവര്‍ അര്‍ഹയായി.
സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ ബുധനാഴ്ചയാണ് അധികാരമേറ്റത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴു തലമുറകളായി തങ്ങളുടെ കുടുംബത്തില്‍പെട്ടവര്‍ വിജയിച്ചുവരുന്നതായും താന്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നതെന്നും പെരുമാത്താള്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് വീടുകള്‍ തോറും കയറിയിറങ്ങി ഏറെ ആവേശത്തോടെ വോട്ടഭ്യര്‍ഥിച്ചിരുന്ന പെരുമാത്താളിന്റെ ഊര്‍ജസ്വലത പ്രചാരണരംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരെ തോളിലേറ്റിയാണ് അനുയായികള്‍ വിജയം ആഘോഷിച്ചത്. പെരുമാത്താളുടെ മകന് എസ് തങ്കപാണ്ഡ്യന്‍ നാലുതവണ ഇതേ ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു. പഞ്ചായത്തില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരുമെന്നാണ് വോട്ടര്‍മാരോടുള്ള പെരുമാത്താളിന്റെ വാഗ്ദാനം.