CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 3 Minutes 12 Seconds Ago
Breaking Now

ക്രിസ്മസ് പരേഡിലേക്ക് ചുവന്ന ഫോര്‍ഡ് എസ്‌യുവി ഇടിച്ചുകയറ്റി; 30-ഓളം പേര്‍ക്ക് പരുക്കേറ്റു; കുട്ടികള്‍ ഭയചകിതരായി അക്രമത്തിന് സാക്ഷിയായി; വാഹനം വീണ്ടെടുത്ത് പോലീസ്; പ്രതിയെ കുറിച്ച് വിവരം ലഭിച്ചു; ആളുകളെ ഇടിച്ച് വീഴ്ത്തുമ്പോള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ട്

പരേഡ് ആരംഭിച്ച് 39 മിനിറ്റുകള്‍ പിന്നിടുമ്പോഴാണ് വാഹനം ഇടിച്ചുകയറ്റിയത്

ക്രിസ്മസ് പരേഡിലേക്ക് അതിവേഗത്തില്‍ കാര്‍ ഓടിച്ച് കയറ്റിയതിനെ തുടര്‍ന്ന് മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. വിസ്‌കോസിനിലെ മില്‍വാകീ പ്രാന്തപ്രദേശത്ത് നടന്ന ക്രിസ്മസ് പരേഡിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. 'ഡാന്‍സിംഗ് ഗ്രാനീസ്' ഫ്‌ളോട്ടില്‍ പങ്കെടുക്കാന്‍ നിരവധി പ്രായമായ സ്ത്രീകളും എത്തിയിരുന്നു. അക്രമത്തില്‍ ഇവര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 

വാര്‍ഷിക ഹോളിഡേ പരേഡിന്റെ ഭാഗമായി തെരുവിലൂടെ നടക്കവെയാണ് ചുവന്ന എസ്‌യുവി ജനക്കൂട്ടത്തിന് ഇടയിലേക്ക് കയറ്റിയതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പങ്കുവെച്ച വീഡിയോ വ്യക്തമാക്കുന്നു. നൃത്തം ചെയ്യുകയായിരുന്നു കുട്ടികളെ ഇടിക്കാതെ തലനാരിഴയ്ക്കാണ് വാഹനം കടന്നുപോയത്. അതേസമയം ആളുകളെ ഇടിച്ച് വീഴ്ത്തുമ്പോള്‍ വെടിയുതിര്‍ത്തതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

അപകടമുണ്ടാക്കിയ വാഹനം കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ പ്രതി കസ്റ്റഡിയിലുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരേഡ് ആരംഭിച്ച് 39 മിനിറ്റുകള്‍ പിന്നിടുമ്പോഴാണ് വാഹനം ഇടിച്ചുകയറ്റിയത്. ബിഎല്‍എം പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ കൈലി റിട്ടെന്‍ഹൗസ് എന്ന യുവാവിനെ കുറ്റവിമുക്തനാക്കി രണ്ടാം ദിവസമാണ് സംഭവങ്ങള്‍. 

റിട്ടെന്‍ഹൗസിന്റെ വിധി രാഷ്ട്രീയ നേതൃത്വങ്ങളിലും നിന്നും ഭിന്നാഭിപ്രായം ഉയര്‍ത്തിയിരുന്നു. ഇതോടെ പ്രാദേശിക, ദേശീയ നേതൃത്വങ്ങള്‍ ഉയര്‍ന്ന ജാഗ്രതയിലുമായിരുന്നു. മാര്‍ച്ചിംഗ് ബാന്‍ഡിലും, പിന്നീട് മറ്റുള്ളവരെയും ഇടിച്ചുവീഴ്ത്തിയ ശേഷം ഡ്രൈവര്‍ വാഹനം ഓടിച്ച് പോകുകയായിരുന്നുവെന്ന് വീഡിയോ വ്യക്തമാക്കുന്നു. ബാന്‍ഡിന്റെ ശബ്ദം പൊടുന്നനെ കരച്ചിലും, ബഹളവുമായി മാറുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.