CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 43 Minutes 32 Seconds Ago
Breaking Now

ഒമിക്രോണ്‍ ആശങ്ക ; നാളെ മുതല്‍ യുകെയിലെ യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റം ; ഇംഗ്ലണ്ടിലെത്തുന്ന എല്ലാവരും രണ്ടു ദിവസത്തിനകം പിസിആര്‍ ടെസ്റ്റ് നടത്തണം

മാസ്‌ക് ഷോപ്പുകളിലും ട്രെയ്‌നുകളിലും നിര്‍ബന്ധമാക്കി.

ഒമിക്രോണ്‍ ആശങ്ക ഉയരുന്നതിനിടെ പുതിയ പരിഷ്‌കാരം നാളെ മുതല്‍ നിലവില്‍ വരും. ഇംഗ്ലണ്ടിലെത്തുന്ന എല്ലാവരും രണ്ടു ദിവസത്തിനകം പിസിആര്‍ ടെസ്റ്റ് നടത്തണം. എത്തിയാലുടന്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ പരിശോധന നടത്തിയാല്‍ സെല്‍ഫ് ഐസൊലേഷന്‍ ഒഴിവാക്കാം. നാളെ രാവിലെ നാലു മണി മുതല്‍ വിദേശത്തു നിന്നുവരുന്ന എല്ലാവരും രണ്ടു ദിവസത്തിനുള്ളില്‍ പിസിആര്‍ ടെസ്റ്റിന് വിധേയരാകണം. നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിക്കും വരെ ഐസൊലേഷന്‍ വേണം.

മാസ്‌ക് ഷോപ്പുകളിലും ട്രെയ്‌നുകളിലും നിര്‍ബന്ധമാക്കി. ഒമിക്രോണ്‍ ആശങ്ക ഉയര്‍ന്നതോടെയാണ് പുതിയ പരിഷ്‌കാരം. 

നേരത്തെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലാറ്ററല്‍ ഫോളോ പരിശോധന മതിയായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും പിസിആര്‍ നിര്‍ബന്ധമാണ്.

വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് രണ്ടു മുതല്‍ എട്ടു ദിവസം വരെ ഐസൊലേഏഷന്‍ നിര്‍ബന്ധമാക്കണമെന്ന് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി ഇതിന് അനുവാദം നല്‍കിയില്ല.

വാക്‌സിന്‍ എടുക്കാതെ യാത്ര ചെയ്യുന്നവര്‍ രണ്ടു ദിവസത്തിനുള്ളില്‍ ആദ്യ പരിശോധനയും എട്ടു ദിവസം ശേഷം മറ്റൊന്നും ഉള്‍പ്പെടെ മൂന്നു പരിശോധന നടത്തണം. പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിച്ചു നല്‍കണം.




കൂടുതല്‍വാര്‍ത്തകള്‍.