CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 45 Seconds Ago
Breaking Now

ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകി ; വൃത്തി കൂടിയതോടെ ഭാര്യയുടെ പ്രവൃത്തി അസഹനീയം ; യുവാവിന് വിവാഹ മോചനം അനുവദിച്ചു

ഒരു ദിവസം ഭാര്യ ആറുതവണ കുളിക്കും.

ഭാര്യയുടെ അമിത വൃത്തിയില്‍ വലഞ്ഞ യുവാവിന് അവസാനം വിവാഹമോചനം ലഭിച്ചു. ബംഗളൂരുവിലാണ് സംഭവം. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ഭാര്യക്ക് വൃത്തി കൂടിയതെന്ന് യുവാവ് വ്യക്തമാക്കി. കല്യാണം കഴിഞ്ഞ് ഉടന്‍ തന്നെ ജോലിയുടെ ഭാഗമായി സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവും ഭാര്യയും ബ്രിട്ടനിലേക്ക് തിരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലാണ് ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. ഭാര്യയ്ക്ക് ഒസിഡി രോഗമാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞു.

അമിത വൃത്തി കാരണം ജീവിതം തന്നെ ബുദ്ധിമുട്ടിലായതായി യുവാവ് കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം ഭാര്യ ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാന്‍ മാത്രമായി മറ്റൊരു സോപ്പ് സൂക്ഷിച്ചിരുന്നതായും യുവാവ് ആരോപിച്ചു ഭര്‍തൃമാതാവ് മരിച്ച സമയത്ത് ഭര്‍ത്താവിനെയും കുട്ടികളെയും വീടിന് പുറത്താക്കി. വീട് വൃത്തിയാക്കുന്നതിന്റെ പേരില്‍ 30 ദിവസമാണ് പുറത്തുനിര്‍ത്തിയത്. പ്രശ്‌നം ഗുരുതരമായതോടെ വിവാഹമോചനം ചെയ്യുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി.

കൊറോണ മഹാമാരി വന്നതോടെ സംഗതി കൂടുതല്‍ വഷളായി.ഭാര്യയുടെ ഒസിഡി രോഗം കൂടി. വീട്ടിലെ എല്ലാം കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങി. വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ, തന്റെ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകിയതായി യുവാവ് ആരോപിക്കുന്നു. അതേ സമയം വിവാഹമോചനം ലഭിക്കുന്നതിന് ഭര്‍ത്താവ് നുണപറയുകയാണെന്ന് ഭാര്യ ആരോപിച്ചു.തന്റെ സ്വഭാവത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.