CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 38 Seconds Ago
Breaking Now

14 വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യ ദാസ് സിനിമയിലേക്ക്; സൈക്കോ ഹൊറര്‍ ത്രില്ലര്‍ പള്ളിമണി വരുന്നു

ശ്വേത മേനോന്‍, നിത്യ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രദ്ധേയ കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന 'പള്ളിമണി' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയ സിനിമാ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ശ്വേത മേനോന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'പള്ളിമണി'. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിത്യ വീണ്ടും സിനിമയില്‍ സജീവമാകുന്നത്. 2007ല്‍ പുറത്തിറങ്ങിയ സൂര്യ കിരീടം എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

നായിക പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം കെ വി അനില്‍ എഴുതുന്നു.

ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് 'പള്ളിമണി'

എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.