CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 45 Minutes 22 Seconds Ago
Breaking Now

സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ച് കബളിപ്പിച്ച് പണം തട്ടിയ സഹോദരിമാര്‍ക്ക് തടവ് ; ഇരകളായത് മലയാളികള്‍ ഉള്‍പ്പെടെ 11 പേര്‍

വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ കുറച്ച് ദിവസം കഴിഞ്ഞ ശേഷം അവിടെയുള്ള പണവും സ്വര്‍ണവും ആഭരണങ്ങളും മോഷ്ടിച്ച് കടന്നുകളയുകയാണ് ഇവര്‍ ചെയ്തിരുന്നത്.

സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ച് കബളിപ്പിച്ച് പണവും ആഭരണങ്ങളും കവരുന്ന കേസില്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ സഹോദരിമാരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച് മജിസ്‌ട്രേറ്റ് കോടതി . മൂന്ന് വര്‍ഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയുമാണ് കേസിലെ ഒന്നാമത്തെയും രണ്ടാമത്തെയും പ്രതികളും സഹോദരിമാരുമായ മേഘ ഭാര്‍ഗവ (30) പ്രചി ശര്‍മ ഭാര്‍ഗവ (32) എന്നിവര്‍ക്കെതിരെ കോടതി വിധിച്ചത്. ഇവര്‍ തട്ടിയെടുത്ത പണം പരാതിക്കാരന് തിരികെ നല്‍കാനും കോടതി വിധിച്ചു. കൂടുതല്‍ പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അവരെ വിട്ടയയ്ക്കുകയായിരുന്നു.

വൈറ്റിലയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ഇതരസംസ്ഥാനക്കാരനായ വ്യക്തി സമര്‍പ്പിച്ച പരാതിയില്‍ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിപ്പിന് ഇരയായി പണം നഷ്ട്ടപെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചത് കേസിന്റെ ഗൗരവും വര്‍ധിപ്പിച്ചിരുന്നു.

വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചാണ് മേഘ പരാതിക്കാരന്‍ അടക്കമുള്ള എല്ലാവരെയും  കബളിപ്പിച്ചത്. അംഗ പരിമിതരായ വ്യക്തികളെയാണ് സഹോദരിമാര്‍ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ കുറച്ച് ദിവസം കഴിഞ്ഞ ശേഷം അവിടെയുള്ള പണവും സ്വര്‍ണവും ആഭരണങ്ങളും മോഷ്ടിച്ച് കടന്നുകളയുകയാണ് ഇവര്‍ ചെയ്തിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.