CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 30 Minutes 15 Seconds Ago
Breaking Now

സംസ്ഥാനത്ത് ഒമിക്രോണ്‍ സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന്; ഇന്ത്യയില്‍ കേസുകള്‍ കൂടുന്നത് ആശങ്കയാകുന്നു

ആകെ രോഗബാധിതരുടെ എണ്ണം 23 ആയി കൂടി.

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ രണ്ടു കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 23 ആയി കൂടി.

മഹാരാഷ്ട്രയില്‍ 10 പേരാണ് ചികിത്സയില്‍ ഉള്ളത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഏതാനും ഫലങ്ങള്‍ കൂടി പുറത്തുവരാനുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ തിരക്ക് കുറക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. യുകെയില്‍ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യപ്രവര്‍ത്തകന്‍, അദ്ദേഹത്തിന്റെ ബന്ധു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി എന്നിവരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ റഷ്യയില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ രണ്ട് പേരുടെ സാംപിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.