CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 38 Minutes 39 Seconds Ago
Breaking Now

പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ രണ്ടാം ദിനമായ ഇന്ന് തിങ്കളാഴ്ച നെടുമുടി വേണു വെര്‍ച്വല്‍ നഗറില്‍ വൈകുന്നേരം 3 മണി മുതല്‍ കിഡ്‌സ് വിഭാഗം മത്സരങ്ങള്‍ ... യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടിയ കലാമേളയുടെ അരങ്ങിലെത്തുന്നത് അഞ്ഞൂറിലേറെ കലാപ്രതിഭകള്‍....

പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ രണ്ടാം ദിനമായ ഇന്ന് തിങ്കളാഴ്ച (27/12/21) അനശ്വര കലാകാരന്‍ നടന വിസ്മയം നെടുമുടി വേണു വെര്‍ച്വല്‍ നഗറില്‍  വൈകുന്നേരം 3 PM  മത്സരങ്ങള്‍ ആരംഭിക്കും.  യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ ദേശീയ കലാമേള  2021ലെ കിഡ്‌സ് വിഭാഗത്തിലെ സിനിമാറ്റിക് ഡാന്‍സ്, സോളോ സോംഗ്, സ്റ്റോറി ടെല്ലിംഗ് വിഭാഗങ്ങളിലെ മത്സരങ്ങളായിരിക്കും ഇന്ന്  സംപ്രേക്ഷണം ചെയ്യുന്നത്.

പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട്,  അനശ്വര കലാകാരന്‍ നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള വെര്‍ച്വല്‍  നഗറില്‍ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ കിഡ്‌സ് വിഭാഗത്തിലേതാണ്. ഇന്ന് വൈകുന്നേരം 3 മണി മുതല്‍  യുക്മയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ UUKMA യിലൂടെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.

പ്രശസ്ത സാഹിത്യകാരി പ്രൊഫ. സാറാ ജോസഫ്  ഉദ്ഘാടനം ചെയ്തനുഗ്രഹിച്ച പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയര്‍ ഫോക്ക് ഡാന്‍സ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികളാണ് യുക്മ ദേശീയ കലാമേള 2021 ല്‍ മാറ്റുരക്കുന്നത്. മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം വിധി നിര്‍ണയവും പൂര്‍ത്തിയാക്കി ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനവും നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യുവാന്‍ കഴിയുന്ന രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ വര്‍ഷം യുക്മ സംഘടിപ്പിച്ച പതിനൊന്നാമത് യുക്മ  ദേശീയ കലാമേളയുടെ വന്‍പിച്ച വിജയത്തിനെ തുടര്‍ന്നാണ് കോവിഡ് വെല്ലുവിളികള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ ഈ വര്‍ഷവും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ കലാമേള സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചത്.

പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയകലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോള്‍, മത്സരാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുകയും, കലാമേളയെ സഹര്‍ഷം സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ കലാ സ്‌നേഹികളോടും നന്ദി പറഞ്ഞ് കൊള്ളുന്നു. കലാമേളയില്‍ മത്സരാര്‍ത്ഥികളായി പ്രത്യേക സാഹചര്യത്തിലും പങ്കെടുത്ത് വിജയിപ്പിച്ചവര്‍ക്കും അവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച  എല്ലാവര്‍ക്കും പ്രത്യേകമായി അഭിനന്ദനങ്ങള്‍  അര്‍പ്പിക്കുന്നു.

യുക്മ ദേശീയകലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യുക്മ ദേശീയ ഭാരവാഹികള്‍, റീജിയന്‍ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി 

യുക്മയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും യുക്മ ദേശീയ നിര്‍വ്വാഹക സമിതിക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്  എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)

 




കൂടുതല്‍വാര്‍ത്തകള്‍.