
















തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആഗോള കലാമേളയുടെ രണ്ടാം പതിപ്പ് 'ടെക് ടാല്‍ജിയ – 2' പുതുവര്‍ഷത്തില്‍ ഓണ്‍ലൈനില്‍ ആഘോഷിച്ചു. ഫേസ്ബുക് ലൈവില്‍ നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള പൂര്‍വ്വ വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി പ്രൊഫ. ടി കൃഷ്ണകുമാര്‍ സ്വാഗതവും സിംഗപ്പൂരില്‍നിന്നുള്ള സന്തോഷ് രാഘവന്‍ നന്ദിയും പറഞ്ഞു. ലണ്ടനില്‍നിന്നും റെയ്‌മോള്‍ നിധീരിയാണ് പരിപാടികള്‍ സമന്വയിപ്പിച്ചത്. പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി ഒരു കീര്‍ത്തനം ആലപിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാജ്യത്ത് ആറാം റാങ്ക് കരസ്ഥമാക്കിയ കെ.മീര, പ്രശസ്ത ചലച്ചിത്ര നടന്‍ ടി.ജി രവി, മുന്‍ അധ്യാപകന്‍ ഡോ. ആര്‍ പി ആര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
You can watch the Live program here:
https://youtu.be/jU39YJumHM