CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 23 Seconds Ago
Breaking Now

ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ് ; ഒരാളില്‍ നിന്ന് ആറു പേരിലേക്ക് രോഗ വ്യാപനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

രണ്ടാം തരംഗത്തിന്റെ രോഗ തീവ്രതയിലേക്ക് മൂന്നാം തരംഗം എത്തില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒരാളില്‍ നിന്നും എത്ര പേരിലേക്ക് രോഗം വ്യപിക്കുമെന്നത് രോഗവ്യപനത്തിന്റെ വേഗത തീരുമാനിക്കുമെന്നാണ് മദ്രാസ് ഐഐടിയില്‍ നടത്തിയ പരിശോധനയില്‍ പറയുന്നത്. ഇത് ഫെബ്രുവരിയോടെ ഒരാളില്‍ നിന്നും ആറ് പേരിലേക്ക് എന്ന കണക്കിലേക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

രണ്ടാം തരംഗത്തിന്റെ രോഗ തീവ്രതയിലേക്ക് മൂന്നാം തരംഗം എത്തില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തെ വാക്‌സിനേഷന്‍ നടപടികള്‍ തന്നെയാണ് ഇതിന് സഹായകമാകുന്ന ഘടകവും. രാജ്യത്ത് കുതിച്ചുയരുന്ന ഒമിക്രോണ്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം, മഹാരാഷ്ട്ര, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മൂന്നാം തരംഗം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,434 പേര്‍ക്കാണ് മഹാരാഷ്ട്രിയില്‍ രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം ടിപിആര്‍ 28 ശതമാനം കടന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഈ സാഹചതര്യത്തില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. 10,12 ക്ലാസുകള്‍ ഒഴികെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിടാനും ഹോട്ടലുകള്‍ റസ്റ്ററന്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുകയെന്നും മഹാരാഷ്ട്ര അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.