CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 34 Seconds Ago
Breaking Now

55കാരിയുടെ വയറിനുള്ളില്‍ കുടുങ്ങിയ കത്രിക 20 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെടുത്തു

ശസ്ത്രക്രിയ നടത്തിയതില്‍ വന്ന പിഴവിനെത്തുടര്‍ന്ന് ഒരു കത്രിക അവരുടെ വയറ്റില്‍ കുടുങ്ങിപ്പോയി.

ബംഗ്ലാദേശ് സ്വദേശിനിയായ 55കാരിയുടെ വയറ്റില്‍ കത്രിക കുടുങ്ങിക്കിടന്നത് 20 വര്‍ഷം. നാല് വര്‍ഷമായി കഠിനമായ വയറുവേദന അനുഭവപ്പെടുന്ന സ്ത്രീയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയപ്പോഴാണ് 20 വര്‍ഷമായി വയറിനുള്ളില്‍ കത്രിക കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് മനസ്സിലായത്.ബച്ചേന ഖതുന്‍ എന്ന ബംഗ്ലാദേശ് സ്വദേശിനി 20 വര്‍ഷം മുമ്പ് ഒരു പിത്താശയ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയ നടത്തിയതില്‍ വന്ന പിഴവിനെത്തുടര്‍ന്ന് ഒരു കത്രിക അവരുടെ വയറ്റില്‍ കുടുങ്ങിപ്പോയി. അതിന്റെ ഫലമായാണ് ഇത്രയും വര്‍ഷക്കാലം അവര്‍ക്ക് കടുത്ത വയറുവേദന സഹിക്കേണ്ടിവന്നത്.

ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ ഖുല്‍ന ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന സദര്‍ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞയാഴ്ച നടത്തിയ ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് അവരുടെ വയറില്‍ നിന്ന് കത്രിക പുറത്തെടുത്തത്. രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍ വാലൂര്‍ റഹ്മാന്‍ നയന്‍ പറഞ്ഞു.

ബച്ചേന തന്റെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചാണ് പിത്താശയ ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ശസ്ത്രക്രിയ വിജയകരമായതില്‍ കുടുംബത്തിന് സന്തോഷമുണ്ടെന്ന് മരുമകളായ റോസീന പറഞ്ഞു. 'വയറുവേദനയെക്കുറിച്ച് ബച്ചേന എപ്പോഴും പരാതി പറയുമായിരുന്നു. പക്ഷേ, വയറിനുള്ളില്‍ എന്തെങ്കിലും കുടുങ്ങിക്കിടന്നതാണ് വയറുവേദനയുടെ കാരണമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല', റോസീന പറഞ്ഞു.

2002 ലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച കഴിഞ്ഞ് ബച്ചേന വയറിന് വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നു. പക്ഷേ ഡോക്ടര്‍മാര്‍ അത് നിസാരമായി കണ്ട് തള്ളിക്കളയുകയായിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.