CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 46 Minutes Ago
Breaking Now

ആ രംഗങ്ങള്‍ ചിത്രത്തിന് അനിവാര്യമായിരുന്നു ; അനുപമ

പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എത്തിയ നടി അനുപമ പരമേശ്വരന്റെ ലിപ് ലോക് സീന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. റൗഡി ബോയ്‌സ് എന്ന ചിത്രത്തിലാണ് അനുപമയും ചിത്രത്തിലെ നായകന്‍ ആഷിഷ് റെഡ്ഡിയും തമ്മിലുള്ള ചുംബനരംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കടുത്ത വിമര്‍ശനങ്ങളും കളിയാക്കലുകളുമാണ് ലിപ് ലോക് സീനിനെതിരെ ഉയര്‍ന്നത്. ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി അനുപമ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സിനിമ കണ്ടവര്‍ ആ രംഗത്തിന്റെ ആവശ്യകതയെ കുറിച്ച് മനസിലാക്കുമെന്ന് അനുപമ പറയുന്നു.

'ലിപ് ലോക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. നടന്‍ ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസിലാക്കും' എന്നാണ് അനുപമ പറയുന്നത്.

ശ്രീ ഹര്‍ഷ കോനുഗണ്ടിയാണ് സംവിധാനം ചെയ്യുന്ന റൗഡി ബോയ്‌സ് നിര്‍മ്മാതാവ് ദില്‍ രാജു ആണ് നിര്‍മ്മിച്ചത്. നിര്‍മ്മാതാവിന്റെ അനന്തരവനാണ് നായകന്‍ ആഷിഷ്. അതുകൊണ്ട് തന്നെ സിനിമയിലെ ഗ്ലാമറസ് രംഗങ്ങള്‍ അതിന് വേണ്ടി എഴുതി ചേര്‍ത്തതാണ് എന്ന ആരോപണവും മുമ്പ് വന്നിരുന്നു.

 

കോളജ് കാമ്പസില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ അക്ഷയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ കാവ്യയും തമ്മില്‍ ഉണ്ടാവുന്ന പ്രണയവും ലിവിംഗ് റിലേഷനുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ നാലോളം ലിപ് ലോക് സീനുകളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.