CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 4 Seconds Ago
Breaking Now

ഹാരിയെയും, മെഗാനെയും യുകെയിലേക്ക് ക്ഷണിച്ച് ചാള്‍സ് രാജകുമാരന്‍! ജൂണില്‍ പിറന്ന പേരക്കുട്ടി ലിലിബെറ്റിനെ ആദ്യമായി കാണാമെന്ന പ്രതീക്ഷയില്‍ മുത്തശ്ശന്‍; മെറ്റ് പോലീസിന്റെ സുരക്ഷയില്ലാതെ മടങ്ങില്ലെന്ന ദമ്പതികളുടെ നിലപാട് പുനഃസമാഗമത്തിന് തടസ്സം?

പേരക്കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാന്‍ അവസരം ലഭിക്കുന്നില്ലെന്നത് വെയില്‍സ് രാജകുമാരനെ വിഷമിപ്പിക്കുന്ന വിഷയമാണെന്ന്

കുഞ്ഞ് ലിലിബെറ്റിനെ ആദ്യമായി നേരില്‍ കാണാമെന്ന പ്രതീക്ഷയില്‍ മകനെയും, മരുമകളെയും യുകെയിലേക്ക് ക്ഷണിച്ച് ചാള്‍സ് രാജകുമാരന്‍. ഹാരി രാജകുമാരനെയും, കുടുംബത്തെയും യുകെയില്‍ താമസിക്കാനായി പിതാവ് ക്ഷണിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

വെയില്‍സ് രാജകുമാരന്‍ ഇതുവരെ പേരക്കുട്ടിയെ നേരിട്ട് കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ കാലിഫോര്‍ണിയയില്‍ വെച്ചാണ് കുഞ്ഞ് പിറന്നത്. ഹാരിയും, മെഗാനും വര്‍ക്കിംഗ് റോയല്‍സ് പദവി ഉപേക്ഷിച്ച് യുഎസിലേക്ക് പോയ ശേഷം ആദ്യമായാണ് രാജകുടുംബത്തില്‍ നിന്നും ഇത്തരമൊരു ക്ഷണം. ക്രിസ്മസിന് മുന്‍പായിരുന്നു വിളിച്ചതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. The Prince of Wales (centre), during his visit to Haddo Country Park, Ellon, Aberdeenshire last week

എന്നാല്‍ യുകെയിലെത്തുമ്പോള്‍ മെറ്റ് പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലുള്ള പിടിവലിയിലാണ് ഹാരി രാജകുമാരന്‍. ഈ വിഷയത്തിന്റെ പേരില്‍ യുകെയിലേക്കുള്ള തിരിച്ചുവരവ് തടസ്സപ്പെടുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കുടുംബാംഗങ്ങള്‍ സാധാരണ രീതിയില്‍ ഫോണില്‍ സംസാരിക്കുന്നതായി ശ്രോതസ്സുകള്‍ പത്രത്തോട് വെളിപ്പെടുത്തി. 

പേരക്കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാന്‍ അവസരം ലഭിക്കുന്നില്ലെന്നത് വെയില്‍സ് രാജകുമാരനെ വിഷമിപ്പിക്കുന്ന വിഷയമാണെന്ന് ശ്രോതസ്സ് പറയുന്നു. മുത്തശ്ശന്റെ റോള്‍ നല്ല രീതിയില്‍ ആസ്വദിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഹാരിയുടെ മക്കളെ കാണാന്‍ കഴിയാത്തത് ജീവിതത്തില്‍ എന്തോ കുറവുണ്ടെന്ന് തോന്നിപ്പിക്കുന്നതായും ചാള്‍സ് കരുതുന്നു, റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.