CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 19 Minutes 1 Seconds Ago
Breaking Now

വിധവയായ മരുമകളെ പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി, വീണ്ടും വിവാഹം കഴിപ്പിച്ചു: മാതൃകയായി ഭര്‍തൃമാതാവ്

പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിരുദാനന്തര ബിരുദവും ബിഎഡും നേടാനും കമലാ ദേവി മരുമകള്‍ സുനിതയെ നിര്‍ബന്ധിച്ചു.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ച മകന്റെ ഭാര്യയെ പഠിപ്പിച്ച് ഉദ്യോഗസ്ഥ ആക്കിയ ശേഷം വീണ്ടും വിവാഹം ചെയ്തയച്ചു മാതൃകയായിരിക്കുകയാണ് ഒരു അമ്മ. രാജസ്ഥാനിലെ ശികാറില്‍ നടന്ന സംഭവത്തില്‍ വിവാഹം കഴിഞ്ഞ് ആറു മാസങ്ങള്‍ക്കകം സുനിത എന്ന യുവതിയ്ക്ക് തന്റെ ഭര്‍ത്താവിനെ നഷ്ടമായി. തുടര്‍ന്ന് ഭര്‍തൃമാതാവ് കമലാ ദേവി അവളെ വീണ്ടും പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സ്‌കൂള്‍ ടീച്ചറാണ് കമലാ ദേവി. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിരുദാനന്തര ബിരുദവും ബിഎഡും നേടാനും കമലാ ദേവി മരുമകള്‍ സുനിതയെ നിര്‍ബന്ധിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം സുനിതയ്ക്ക് ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലിയും ലഭിച്ചു.

2016ല്‍ കമലാ ദേവിയുടെ ഇളയമകന്‍ ശുഭം സുനിതയെ വിവാഹം കഴിച്ചതിന് ശേഷം എംബിബിഎസ് പഠനത്തിനായി കിര്‍ഗിസ്ഥാനിലേക്കു പോക്കുകയായിരുന്നു. ആറുമാസത്തിന് ശേഷം മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശുഭം മരിച്ചു. തുടര്‍ന്ന് കമലാദേവി സുനിതയെ സ്വന്തം മകളെ പോലെ കരുതി തുടര്‍ പഠനത്തിനയച്ചു. പഠന ശേഷം സുനിതയെ നല്ല നിലയില്‍ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു. ഭോപ്പാലില്‍ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തില്‍ വീണ്ടും താലി ചാര്‍ത്തിയത്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.