CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 3 Minutes 32 Seconds Ago
Breaking Now

മുംബൈയില്‍ സ്ഥിരീകരിച്ചത് എക്‌സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരണം

മുംബൈയില്‍ സ്ഥിരീകരിച്ചത് ഒമിക്രോണ്‍ എക്‌സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരണം. ജീനോം സീക്വന്‍സ് വകഭേദത്തിലാണ് ഇത് കണ്ടെത്തിയത്. എക്‌സ് ഇ വകഭേദത്തിന്റെ ജനിതക സ്വഭാവം വൈറസിനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.

ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഇക്ബാല്‍ സിംഗ് ചഹാല്‍ നേരത്തെ എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ചു എന്ന് അറിയിച്ചത്. ഇന്ന് മുംബൈയില്‍ സ്ഥിരീകരിച്ച 230 സാമ്പിളുകളില്‍ 228 എണ്ണവും ഒമിക്രോണ്‍ ആയിരുന്നു. ബാക്കിയുള്ള രണ്ട് സാമ്പിളുകളില്‍ ഒരെണ്ണം കപ്പ വകഭേദവും മറ്റൊന്ന് എക്‌സ്ഇ വകഭേവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണിനെക്കാള്‍ 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്‌സ് ഇ വകഭേദം.

 




കൂടുതല്‍വാര്‍ത്തകള്‍.