CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 35 Seconds Ago
Breaking Now

വാഹന നിര്‍മാണ കമ്പനികള്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിച്ചു

വാഹന നിര്‍മാണ കമ്പനികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍, ഹീറോ മോട്ടോകോര്‍പ്, ടൊയോട്ട, ബിഎംഡബ്ലിയു ഇന്ത്യ, മെഴ്‌സിഡസ്‌ബെന്‍സ് ഇന്ത്യ, ഓഡി ഇന്ത്യ , ടാറ്റ മോട്ടോര്‍സ് തുടങ്ങിയ വാഹന നിര്‍മാതാക്കളാണ് കാറുകളുടെ വില ഉയര്‍ത്തിയത്. അസംസ്‌കൃത വസ്തുക്കളുടെയും, ചരക്ക് വില വര്‍ധനവും ചൂണ്ടിക്കാട്ടിയാണ് വാഹനങ്ങള്‍ക്ക് വില ഉയര്‍ത്തിയത്.

ഹീറോ മോട്ടോകോര്‍പ്

ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് തങ്ങളുടെ മോട്ടോര്‍ സൈക്കിളുകളുടേയും സ്‌കൂട്ടറുകളുടെയും വില ഏപ്രില്‍ അഞ്ച് മുതല്‍ 2000 രൂപ വരെ വര്‍ധിക്കുമെന്ന് അറിയിച്ചു.

ടൊയോട്ട

കാറുകളുടെ വില ഏപ്രില്‍ ഒന്ന് മുതല്‍ നാല് ശതമാനം വരെ പുനഃക്രമീകരിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചു. അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതാണ് കാരണമെന്ന് കംപനി അറിയിച്ചു.

ബിഎംഡബ്ല്യു ഇന്ത്യ

ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഏപ്രില്‍ ഒന്ന് മുതല്‍ തങ്ങളുടെ മോഡല്‍ ശ്രേണിയിലുടനീളം വില 3.5 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു. മെറ്റീരിയല്‍, ലോജിസ്റ്റിക്‌സ് ചെലവുകള്‍ എന്നിവയ്ക്ക് പുറമെ ഭൗമരാഷ്ട്രീയ സാഹചര്യത്തിനും വിനിമയ നിരക്ക് പ്രഭാവത്തിനും ആവശ്യമായ ക്രമീകരണമാണ് വില വര്‍ധനയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു

മെഴ്‌സിഡസ്‌ബെന്‍സ് ഇന്ത്യ

മെഴ്‌സിഡസും തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില ഏപ്രില്‍ ഒന്ന് മുതല്‍ ഏകദേശം മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. കാറിന്റെ വില കുറഞ്ഞത് 50,000 രൂപ വരെ വര്‍ധിക്കുമെന്നും പരമാവധി ഏകദേശം അഞ്ച് ലക്ഷം രൂപ വരെ ഉയരുമെന്നും കമ്പനി അറിയിച്ചു.

ഓഡി ഇന്ത്യ

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിച്ചുവെന്ന് കമ്പനി അറിയിച്ചു.

ടാറ്റ മോട്ടോഴ്‌സ്

ഏപ്രില്‍ ഒന്ന് മുതല്‍ വ്യക്തിഗത മോഡലുകളും വേരിയന്റുകളും അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ വില രണ്ട് മുതല്‍ 2.5 ശതമാനം വരെ വര്‍ധിച്ചുവെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.