CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 55 Minutes 40 Seconds Ago
Breaking Now

കോവിഡ് പ്രതിസന്ധിയില്‍ ആതുര സേവന രംഗത്തെ ചുമലിലേറ്റിയ നഴ്‌സുമാരെ ആദരിക്കാന്‍ സ്ത്രീ സമീക്ഷ

ലോകം കോവിഡില്‍ നിന്ന് പുറത്ത് വരുമ്പോള്‍,  ഒരു വലിയ കാലഘട്ടം മുഴുവന്‍ ആതുര സേവന രംഗത്തെ ചുമലിലേറ്റിയ നഴ്‌സുമാരെ ആദരിക്കുകയാണ് സമീക്ഷ യുകെ യുടെ വനിതാ വിങ് ആയ സ്ത്രീ സമീക്ഷ.

ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയോട് അനുബന്ധിച്ചാണ് യുകെയിലെ നഴ്‌സുമാര്‍ക്ക് പരസ്പരം പരിചയപ്പെടാനും, ആഘോഷിക്കാനും, ആശങ്കകള്‍ പങ്കുവയ്ക്കാനുമുള്ള അവസരം ഒരുങ്ങുന്നത്.

ഔപചാരികതകള്‍ ഇല്ലാതെ പരസ്പരം സംവദിക്കാന്‍ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് സ്ത്രീ സമീക്ഷ കരുതുന്നു.

അതുകൊണ്ടു തന്നെയാണ് ഓണ്‍ലൈന്‍ ഇടങ്ങളെ ഉപയോഗപ്പെടുത്തി എല്ലാവരുടെയും തുല്യ പങ്കാളിത്തം ഉറപ്പുവരുന്ന ഒരു അനൗപപരിക ഒത്തുകൂടല്‍ മെയ് 15നു യുകെ സമയം വൈകിട്ട് 4 മണിക്ക് zoom വഴി സംഘടിപ്പിക്കുന്നത്.

യുകെ മലയാളികളില്‍ ബഹുഭൂരിപക്ഷവും ആതുര സേവന രംഗത്ത് ജോലിചെയ്യുന്നവരാണ്. ഈ രംഗത്ത് പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യേണ്ടതും പിന്തുണയ്‌ക്കേണ്ടതും പുരോഗമന മലയാളി സമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്നാണ് സമീക്ഷയുടെ കാഴ്ചപ്പാട്.

അതിന്റെ ഭാഗമായാണ് യുകെയിലെ ഏറ്റവും വലിയ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ വനിതാ വിങ് ആയ സ്ത്രീ സമീക്ഷ നഴ്‌സിംഗ് സമൂഹത്തിനായി ഇങ്ങനെ ഒരു വേദി ഒരുക്കുന്നത്.

യുകെയില്‍ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ബഹുമാനപൂര്‍വ്വം ഈ തുറന്ന സംവാദത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

വാര്‍ത്ത. ചിഞ്ചു സണ്ണി.

 

 




കൂടുതല്‍വാര്‍ത്തകള്‍.