CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 38 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ കേരള അസോസിയേഷന്‍ (ബ്രിസ്‌ക) യുടെ 10 മത് വാര്‍ഷീകം മേയ് 28 ശനിയാഴ്ച ആഘോഷിക്കുന്നു

ബ്രിസ്റ്റോള്‍ കേരള അസോസിയേഷന്‍ (ബ്രിസ്‌ക) സ്ഥാപിതമായതിന്റെ 10 മത്  വാര്‍ഷികവും, വാര്‍ഷീക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം, മുന്‍ ഭാരവാഹികളെ ആദരിക്കല്‍, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഗാ ഇവന്റ് (ഗാനമേള, മിമിക്‌സ്, ഫ്യൂഷന്‍ മ്യൂസിക് എന്നിവ സംഘടിപ്പിക്കുന്നു. 2022 മെയ് മാസം 28 ശനിയാഴ്ച വൈകിട്ട് 4 മണിക്ക്, ബ്രിസ്റ്റോളിലെ Lockaleaze ല്‍ ഉള്ള Trintiy Academy ഹാളില്‍ വച്ചാണ് പ്രോഗ്രാം നടക്കുന്നത്. BRISKA School of Dance, BRISKA Music Club എന്നിവയുടെ സഹകരത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് 10 ആം വാര്‍ഷീക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം, കഴിഞ്ഞ 10 വര്‍ഷങ്ങളിലെ ഭാരവാഹികളെ ആദരിക്കല്‍, നൃത്ത, നൃത്ത്യങ്ങള്‍ തുടര്‍ന്ന് BRISKA യുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം 6.00pm ന് നിരവധി സിനിമ,  ടെലിവിഷന്‍, താരങ്ങളെ അണിനിരത്തി, സീരിയല്‍ കോമഡിഷോ താരം ആരാഫത്തിന്റെ നേതൃത്വത്തില്‍ നാട്ടില്‍ നിന്ന് എത്തുന്ന *CELEBRATION UK* അവതരിപ്പിക്കുന്ന musical, കോമഡി കലാവിരുന്നും നിങ്ങള്‍ക്കായി ഒരുക്കുന്നു. എല്ലാവരുടെയും സാന്നിദ്ധ്യ, സഹായ, സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ മാസം 28 ശനിയാഴ്ച നടക്കുന്ന BRISKA mega event ന്റെ ഉല്‍ഘാടനം ആദ്യ ടിക്കറ്റ്, BRISKA യുടെ ആദ്യത്തെ പ്രസിഡന്റ് ജോമോന്‍ സെബാസ്റ്റിയന് നല്‍കിക്കൊണ്ട് പ്രസിഡന്റ് ജാക്‌സന്‍ ജോസഫ് . ട്രഷറര്‍ ബിജു രാമന്‍, കണ്‍വീനര്‍ ജെയിംസ് ഫിലിപ്പ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സമീപം.

 

 

സംഘാടക സമിതിക്ക് വേണ്ടി,

Jackson Joseph (പ്രസിഡന്റ്)

Naisent Jacob (സെക്രട്ടറി)

James Philip ( കണ്‍വീനര്‍ )

 

Venue Address:

Trintiy Academy

Lockleaze, Bristol

BS7 9BY.

 

Inline image




കൂടുതല്‍വാര്‍ത്തകള്‍.