വീല്‍ ചെയറിയില്‍ ജീവിതത്തോട് പൊരുതി ഒടുവില്‍ വിടപറഞ്ഞ വിഗനിലെ ജോയ് മോന്‍ തോമസിന്റെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിച്ചാല്‍ മതിയെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കണക്കിലെടുത്ത് അടുത്ത ബന്ധുക്കളെ യുകെയിലേക്ക് എത്തിക്കുകയാണ്. സംസ്‌കാരം ഈ മാസം 23 ന് നടത്തും.
അസുഖങ്ങള്‍ വലച്ചപ്പോഴും ഒരു പോരാളിയെ പോലെ പൊരുതിയ വ്യക്തിയാണ് ജോയ് മോന്‍. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ശാരീരിക അസ്വസ്ഥതകള്‍ തോന്നിയതിനാല്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്വന്തം ജീവിത അനുഭവങ്ങള്‍ കുറിച്ചിട്ട അദ്ദേഹത്തിന് ആത്മകഥ പൂര്‍ത്തിയാക്കും മുമ്പ് മടങ്ങേണ്ടിവന്നു.
സംസ്‌കാര ചടങ്ങിനായി സഹോദരിയും കുടുംബവും നാട്ടില്‍ നിന്നെത്തും. ചെറുപ്പകാലം മുതല്‍ സജീവ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ചങ്ങനാശേരിയിലെ തൃക്കൊടിത്താനം മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു ജോയ് മോന്‍. പ്രിയപ്പെട്ടവര്‍ക്ക് നാട്ടില്‍ നിന്ന് ചടങ്ങ് കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിഗനിലെ പെംബര്‍ട്ടന്‍ സെയിന്റ് കുത്ബര്‍ട് പള്ളിയില്‍ രാവിലെ പത്തുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക. ലിതര്‍ലാന്‍ഡ് സീറോ മലബാര്‍ ചര്‍ച്ച് വികാരി ആന്‍ഡ്രൂസ് ചേതലന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഗില്‍ഡേ്‌ലാണ്‍ സെമിത്തേരിയില്‍ അന്ത്യ കര്‍മ്മം പൂര്‍ത്തിയാക്കും.
സെമിത്തേരിയുടെ വിലാസം
St Cuthberts RC Church, 41 Larch Ave, Pemberton, Wigan WN5 9ON
Gidlow Cemetery / Standish Road/ Wigan WN6 0AD