CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 29 Minutes 9 Seconds Ago
Breaking Now

ബര്‍മിംഗ്ഹാം റാന്നി മലയാളി അസ്സോസിയേഷന്റെ പൊതു യോഗവും വാര്‍ഷിക ക്യാമ്പും വുസ്റ്റെര്‍ഷെയറിലെ ട്വീക്‌സ്‌ബെറി ഫാമില്‍ നടന്നു ; മൂന്നു ദിവസത്തെ ക്യാമ്പില്‍ നൂറില്‍പരം കുടുംബങ്ങള്‍ പങ്കെടുത്തു

ബർമിംഗ്ഹാം  റാന്നി മലയാളി  അസ്സോസിയേഷന്റെ  പൊതു യോഗവും വാർഷിക ക്യാമ്പും വുസ്റ്റെർഷെയറിലെ  ട്വീക്സ്ബെറി  ഫാമിൽ വെച്ചു  നടന്നു.  നൂറില്പരം കുടുംബങ്ങൾ അടങ്ങുന്ന റാന്നി പ്രദേശവാസികളാണ്  പരിപാടിയിൽ പങ്കെടുത്തത് , കോവിഡിന് ശേഷം നടന്ന ആദ്യ കുട്ടായ്മയായതിനാൽ മുൻ വര്ഷങ്ങളിലേതു പോലെ മുന്ന് ദിവസത്തെ ക്യാമ്പായാണ് പരിപാടി സംഘടിപ്പിച്ചത്      ഈ കഴിഞ്ഞ  വെള്ളിയാഴ്ചയിൽ    ട്വീക്സ്ബെറിയിലെ ഫാം ഹൌസ്സിലെ മഹനീയ അങ്കണത്തിൽ വെച്ച് നടന്ന ക്യാമ്പ്  കുട്ടികൾക്കും  മുതിർന്നവർക്കും വേണ്ടിയുള്ള വിവിധ  പരിപാടികൾ  കൊണ്ട് സമൃദ്ധമായിരുന്നു . കൂടാതെ പുതിയ കമ്മറ്റിയുടെ തിരഞ്ഞെടുപ്പും ഇതിനോടനുബന്ധിച്ചു നടന്നു ഈക്കഴിഞ്ഞ കാലയളവിലെ റാന്നി  മലയാളികളുടെ മാത്രമല്ല യുകെയിലെ താമസിക്കുന്ന മുഴുവൻ മലയാളികളുടെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ മറക്കാൻ കഴിയാത്ത ചലനങ്ങൾ സൃഷ്ടിച്ചു മുന്നേറുന്ന റാന്നി മലയാളി അസോസിയേഷൻ   നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും ഭാഗഭാക്കായാണ്  മുൻപോട്ടു പോകുന്നത് .      പരിപാടിയിൽ മുൻ പ്രസിഡന്റ്  കുരുവിള തോമസ് (ജോ  ) സെക്രട്ടറി  സുധിൻ ഭാസ്കർ , ട്രെഷറർ  സുനീഷ് കുന്നിരിക്കൽ  തുടങ്ങിയവർ സന്നിഹിതരായിരുന്നു കൂടാതെ   റാന്നിയിൽ നിന്നുമുള്ള മേയർ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു .     പ്രസിഡന്റ്  കുരുവിള തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സമേ ളനത്തിൽ  സെക്രട്ടറി സുധിൻ ഭാസ്‌ക്കർ    റിപ്പോർട്ടു അവതരിപ്പിക്കുകയും  ട്രെഷറർ സുനീഷ് കുന്നിരിക്കൽ   കണക്കവതരിപ്പിക്കുകയും  പാസാക്കുകയും ചെയ്തു  . പിന്നീട് പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു പ്രസിഡന്റായി  എബിമോൻ ജെക്കബിനെയും സെക്രട്ടറിയായി സോജൻ വി ജോണിനെയും തെരഞ്ഞെടുത്തു  , ട്രെഷററായി  അനിൽ നെല്ലിക്കൽ  ,  വൈസ് പ്രെസിഡന്റായി ലിസി അബ്രഹാമിനെയും ജോയിന്റ് സെക്രട്ടറിയായി നിഷ മജുവിനെയും തെരെഞ്ഞെടുത്തു  കൂടാതെ നിഹിൽ ജോബിൻ മാത്യു , ജോമോൻ എബ്രഹാം , ജോമോൻ ജോസ് , കുരുവിള തോമസ് , സുധിൻ ഭാസ്കർ , സുനീഷ് കുന്നിരിക്കൽ കുരിയാക്കോസ് ഉണ്ണി ട്ടൻ ,വെൽകി രാജീവ് എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.      പുതുമയാർന്ന പരിപാടികളുമായി യു കെയിൽ ആകമാനം ഉള്ള പുതിയതായി വന്ന റാന്നി പ്രദേശവാസികളെ സംഘടിപ്പിച്ചു കൊണ്ട് അസോസിയേഷന്റെ പ്രവർത്തനം മുൻപോട്ടു കൊണ്ട് പോകും എന്ന് പ്രസിഡന്റ്   എബിമോൻ ജേക്കബ് അറിയിച്ചു  വേറിട്ട പരിപാടികളുമായി മുന്ന് ദിന ക്യാമ്പ് വിപുലീകരിക്കും എന്ന് സെക്രട്ടറി സോജൻ ജോൺ അറിയിച്ചു വിവിധ പരിപാടികളോട് വാർഷിക പൊതു യോഗം അവസാനിച്ചു ,




കൂടുതല്‍വാര്‍ത്തകള്‍.