CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 30 Minutes 50 Seconds Ago
Breaking Now

അക്രമ സംഭവങ്ങളില്‍ അതീവ ദുഖിതന്‍ ; അഗ്നിവീറുകള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് മഹീന്ദ്ര ഗ്രൂപ്പ്

പദ്ധതിയുടെ കീഴില്‍ പരിശീലനം ലഭിച്ച ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് അതീവ താല്‍പ്പര്യമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്‌നിപഥിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ അഗ്‌നിവീറുകള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അക്രമ സംഭവങ്ങളില്‍ താന്‍ അതീവ ദുഖിതനാണെന്നും പദ്ധതിയിലൂടെ അഗ്‌നിവീരന്മാര്‍ ആര്‍ജിക്കുന്ന അച്ചടക്കവും കഴിവും ഊര്‍ജ്ജ്വസ്വലരായി തൊഴിലെടുക്കാന്‍ പ്രാപ്തിയുള്ളവരാക്കി അവരെ മാറ്റുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. പദ്ധതി പ്രഖ്യാപിച്ച കാലഘട്ടത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും പദ്ധതിയുടെ കീഴില്‍ പരിശീലനം ലഭിച്ച ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് അതീവ താല്‍പ്പര്യമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

അതേസമയം, അഗ്‌നിപഥിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ വിവിധ സംഘടനകള്‍ ഇന്ന് രാജ്യത്ത് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം നടക്കുന്നുണ്ട്. സംഘടനകളുടെ പേര് വിവരങ്ങള്‍ ഇല്ലാതെയാണ് പ്രചാരണം. കേരളത്തില്‍ ഒരു സംഘടനയുടേയും ഹര്‍ത്താലില്ല. എന്നാല്‍, ഭാരത് ബന്ദിന് ആരുടേയും പിന്തുണയുമില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.