CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Minutes 12 Seconds Ago
Breaking Now

പിതാവിന്റെ പേര് ഒപ്പം വേണ്ട' : മസ്‌കിന്റെ മകള്‍ കോടതിയില്‍

പിതാവുമായി യാതൊരു തരത്തിലുള്ള ബന്ധത്തിനും താല്പര്യമില്ലെന്നും അതിനാല്‍ പേര് ആവശ്യമില്ലെന്നുമാണ് മകള്‍ അറിയിച്ചിരിക്കുന്നത്.

പേര് മാറ്റത്തിനപേക്ഷിച്ച് ഇലോണ്‍ മസ്‌കിന്റെ മകള്‍ കോടതിയില്‍. പേരിനൊപ്പം പിതാവിന്റെ പേര് വേണ്ടെന്നും തന്റെ സ്വത്വം വെളിപ്പെടുത്തുന്ന രീതിയിലാവണം പുതിയ പേരെന്നുമാണ് ട്രാന്‍സ്‌ജെന്‍ഡറായ പെണ്‍കുട്ടിയുടെ ആവശ്യം.

സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക് എന്നായിരുന്നു ഇവരുടെ പഴയ പേര്. അടുത്തിടെ തന്റെ സ്വത്വം സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതോടെ പേര് മാറ്റത്തിനും പുതിയ ജനന സര്‍ട്ടിഫിക്കറ്റിനും വേണ്ടി ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. വിവിയന്‍ ജന്ന വില്‍സണ്‍ എന്ന പേരിലേക്ക് മാറണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.

2008ല്‍ മസ്‌കുമായി വേര്‍പിരിഞ്ഞ ജസ്റ്റിന്‍ വില്‍സണാണ് ഈ കുട്ടിയുടെ അമ്മ. ഇവരുടെ പേരാണ് കുട്ടി പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. പിതാവിന്റെ പേര് ഒപ്പം വേണ്ടെന്ന് കുട്ടി അപേക്ഷയില്‍ കര്‍ശനമായി പറയുന്നുണ്ട്. പിതാവുമായി യാതൊരു തരത്തിലുള്ള ബന്ധത്തിനും താല്പര്യമില്ലെന്നും അതിനാല്‍ പേര് ആവശ്യമില്ലെന്നുമാണ് മകള്‍ അറിയിച്ചിരിക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.