CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 21 Minutes 22 Seconds Ago
Breaking Now

സമീക്ഷ യുകെ നവകേരള സൃഷ്ടിക്കായി പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു

ലണ്ടന്‍  രാഷ്ട്രീയ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് യുകെ യിലെ ഏറ്റവും വലിയ ഇടതു പക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു ഇടതു മന്ത്രിസഭയില്‍ മികച്ച വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതും പ്രാവീണ്യം തെളിയിച്ചതുമായ മന്ത്രിമാരടക്കം സാമ്പത്തിക രംഗത്തെ അക്കാദമിക് വിദഗ്ധന്‍ മാരെ അണിനിരത്തിയാണ് ഈ സംവാദം നടത്തുന്നത് ബഹു : ധനകാര്യ വകുപ്പ് മന്ത്രി ശ്രീ : കെഎന്‍ ബാലഗോപാലന്‍, ബഹു: വ്യവസായ വകുപ്പ് മന്ത്രി Pരാജീവ് എന്നിവര്‍ ഈ വിഷയത്തില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കും  . കേരള സംസ്ഥാന മുന്‍പ്ലാനിങ്ങ് മെമ്പറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ  കെഎന്‍ ഹരിലാലാണ് പ്രബന്ധം അവതരിപ്പിക്കുന്നത് .നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരീകൃഷ്ണന്‍ നമ്പൂതിരി സജീവ സാന്നിധ്യമാവും .കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കണമെന്ന ലക്ഷ്യത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികള്‍ക്ക് ഇതില്‍ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം. 2022ജൂണ്‍ 26 ന് ഇന്ത്യന്‍ സമയം 7.30 pm, UK 3 pm, UAE 6pm നുംZOOM വഴിനടത്തപ്പെടുന്ന സംവാദത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും . കേരള വികസന പ്രേമികളായ പ്രവാസി സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കെടുക്കാം. കാര്‍ഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ട് വരുന്ന 25 വര്‍ഷത്തെ കേരള വികസനം മുന്നില്‍ കണ്ട് പ്രവാസി സമൂഹത്തിന് ഈ  പദ്ധതിക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവും . വര്‍ഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് വിവാദമല്ല വികസനമാണ് നാടിനാവശ്യം എന്ന ലക്ഷ്യത്തോടെ    ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വരണമെന്ന് .സമീക്ഷ യുകെയ്ക്ക് വേണ്ടി ദിനേശ് വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍




കൂടുതല്‍വാര്‍ത്തകള്‍.